ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം.
ഞായറാഴ്ച രാത്രി എസ്ഡി കോളനിയിലെ വീടിന് സമീപം നിരായുധനായി നില്‍ക്കുകയായിരുന്ന പൊലീസുദ്യോഗസ്ഥനായ തൗസീഫ് അഹമ്മദിനെതിരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ തൗസീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജമ്മു കശ്മീർ പോലീസ് കോൺസ്റ്റബിളായ തൗസീഫ് അഹമ്മദിന് 29 വയസ്സാണ്. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: