ലണ്ടൻ: കർഷക സമരമെന്ന പേരിൽ ദൽഹിയിൽ നടക്കുന്ന ഇടനിലക്കാരുടെ പ്രതിഷേധങ്ങളെ അനുകൂലിക്കുകയും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത ബ്രിട്ടിനിലെ എംപിയ്‌ക്ക് മറ്റൊരു കേസില്‍ തടവ് ശിക്ഷ.
കാമുകന്റെ സുഹൃത്തായ യുവതിയെ ഭീഷണിപ്പെടുത്തുകയും ആസിഡ് മുഖത്തൊഴിക്കുമെന്ന് ചീത്തവിളിക്കുകയും ചെയ്തതിനാണ് ബ്രിട്ടീഷ് എം പി ക്ലോഡിയ വെബെയ്‌ക്ക് കോടതി പത്ത് ആഴ്ച തടവും ഇരുന്നൂറ് മണിക്കൂർ നിർബ്ബന്ധിത സാമൂഹിക സേവനവും ശിക്ഷ വിധിച്ചത്. വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ഞായറാഴ്ച വിധി പുറപ്പെടുവിച്ചത്. കോടതി കുറ്റക്കാരിയാണെന്ന് കണ്ട് ശിക്ഷ വിധിച്ചതോടെ വെബെയെ ലേബർ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
59 വയസ്സുകാരിയായ മിഷേൽ മെറിറ്റിനെ ക്ലോഡിയ ഭീഷണിപ്പെടുത്തുകയും ആസിഡ് ആക്രമണം നടത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ശിക്ഷ.
ഇന്ത്യയിലെ കര്‍ഷകസമരമെന്ന പേരില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെ ക്ലോഡിയ വെബെ അനുകൂലിച്ചിരുന്നു. കർഷകരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു ക്ലോഡിയ ട്വീറ്റ് ചെയ്തിരുന്നു. ക്ലോഡിയയെ എം പി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ ലേബര്‍ പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് നേതാവായ ശബാന മഹമൂദ്. ഇന്ത്യയിലെ കര്‍ഷകസമരത്തെ അപലപിക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കാനുള്ള ഇ-പരാതിയെ തുറന്ന് പിന്തുച്ചയാളാണ് ക്ലോഡിയ വെബെ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കര്‍ഷകസമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ ക്ലോഡിയ വെബെ അഭിനന്ദിച്ചിരുന്നു. കര്‍ഷകസമരത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ എങ്ങിനെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട്പോകണമെന്ന് വിശദീകരിക്കുന്ന ടൂള്‍ കിറ്റ് തയ്യാറാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ ദിഷ രവിയെയും ക്ലോഡിയ വെബെ പിന്തുണച്ചിരുന്നു. എന്താണ് കര്‍ഷകസമരത്തെ അനുകൂലിക്കാന്‍ ക്ലോഡിയ വെബെയെ പ്രേരിപ്പിച്ച ഘടകമെന്നറിയില്ല.
ഇതിനിടെ കാര്‍ഷിക സമരത്തെക്കുറിച്ച് ക്ലോഡിയയ്‌ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അവര്‍ക്ക് തുറന്ന കത്തയച്ചിരുന്നു.ഈ കത്ത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു. ‘വളരെ ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് കര്‍ഷകസമരമെന്ന പേരില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്. ഇത് സംബന്ധിച്ച് എന്ത് വ്യക്തത വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
കാര്‍ഷികരംഗത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്. വിദഗ്ധരില്‍ നിന്നുള്ള നിര്‍ദേശങ്ങളും കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന പ്രത്യേക വെല്ലുവിളികളെ വിശകലനം ചെയ്ത് വിവിധ സമിതികളില്‍ നല്‍കിയ പരിഹാരനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ തയ്യാറാക്കിയതെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഈ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. ഇതിന്റെ ഫലം 10 കോടി കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയെന്നും തുറന്ന കത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: