കൊല്ലം: പുണ്യഭൂമിയെന്നും ദേവഭൂമിയെന്നും അറിയുന്നതാണ് ഭാരതം. അറിവിനെ ഇത്രയധികം പൂജിച്ച സംസ്കൃതി മറ്റെങ്ങും കാണില്ലെന്ന് ശിവഗിരിമഠം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി. ആര്. ശങ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ആര്. ശങ്കറിന്റെ 49-ാമത് സമാധി വാര്‍ഷികവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേദാര്‍നാഥില്‍ ആദിശങ്കരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തപ്പോള്‍ അതിനു കാരണമായത് കേരളത്തിലെ കാലടിയിലുള്ള ഒരു കൊച്ചുവീടാണെന്നതില് നമുക്കും അഭിമാനിക്കാം.
രാജാവ് രാജ്യത്തെ ഈശ്വരനു സമര്‍പ്പിച്ച് ഭരണം നടത്തിയ അന്നു മുതല്‍ ഈനാട് ദൈവത്തിന്റെ സ്വന്തം നാടാണ്. എന്നാല്‍ ഇന്ന് വിപരീതങ്ങളായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ദുരന്തഭൂമിയായി കേരളം മാറിയിരിക്കുന്നു. മതവും രാഷ്ട്രീയവും കൂടിക്കലര്ത്തിയതിന്റെ ദുരന്തഫലം കേരളം ഇന്ന് അനുഭവിക്കുന്നു.
ആകെയുള്ള പ്രത്യാശ വിദ്യാഭ്യാസ രംഗത്തിന്റെ കാലോചിതമായ നവീകരണമാണെന്നും സ്വാമി പറഞ്ഞു. പ്രൊഫ. കെ. ശശികുമാറിന് ആര്. ശങ്കര്‍ സ്മാരക പുരസ്ക്കാരം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി സമ്മാനിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ആര്. ശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ആര്. ശങ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എസ്. സുവര്‍ണകുമാര്‍ അധ്യക്ഷത വഹിച്ചു. പരവൂര്‍ എസ്എന്‍വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, അഡ്വ. കെ.ആര്. അനില്‍കുമാര്‍, ട്രഷറര്‍ പി. അനില്‍ പടിക്കല്‍, ജനറല്‍ സെക്രട്ടറി എം. ഗാനപ്രിയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: