അമ്പലപ്പുഴ: തെന്നടിയിലെ കോളനിവാസികള്‍ക്കൊപ്പം സന്ദര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍. ഉച്ചയ്‌ക്ക് ഒരു മണിയോടെ തെന്നടിയിലെ സെറ്റില്‍മെന്റ് കോളനി സന്ദര്‍ശിച്ചത്. ഭാരതപര്യടനത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ക്കൊപ്പം തെന്നടിയിലും എത്തിയത്. കോളനിവാസികള്‍ തങ്ങള്‍ നേരിടുന്ന അവഗണനകള്‍ അലോക് കുമാര്‍ ജിയുമായി പങ്കുവെച്ചു. പതിറ്റാണ്ടുകളായി യാത്രാ സൗകര്യം പോലും ഏര്‍പ്പെടുത്താതെ ഭരണകര്‍ത്താക്കള്‍ കോളനിയോടു കാട്ടുന്ന അവഗണനകളാണ് സ്ത്രീകള്‍ അടക്കമുള്ള കോളനി വാസികള്‍ ചൂണ്ടി കാട്ടിയത്.
പ്രദേശത്തെ 50ല്‍ പരം വീടുകളില്‍ ഇദ്ദേഹം സന്ദര്‍ശിച്ചു. ഇതിനു ശേഷം ഇവരോടൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്. രാവിലെ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷം, ആലപ്പുഴ ശാരദാദേവി ബാലികാ സദനത്തിലെ കുട്ടികളുമായി സംവദിച്ചു.
അദ്ദേഹത്തോടൊപ്പം വിഎച്ച്പി ദേശീയ ജോ: ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജന: സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വിഭാഗ് ജോ : സെക്രട്ടറി എം.ജയകൃഷ്ണന്‍, സംഘടനാ സെക്രട്ടറി എന്‍. രാജന്‍, ജില്ലാ പ്രസിഡന്റ് വികെ സുരേഷ് ശാന്തി, വര്‍ക്കിങ് പ്രസിഡന്റ് അഡ്വ: എന്‍.വി. സാനു, ജില്ലാ സെക്രട്ടറി രതീഷ് തകഴി, ജോ: സെക്രട്ടറി കണ്ണന്‍ തലവടി, സംഘടനാ സെക്രട്ടറി കെ.ബിജു, ആര്‍എസ്എസ് അമ്പലപ്പുഴ ഖണ്ഡ് സംഘചാലക്ക് ബി. മുരളിധരന്‍ നായര്‍, കാര്യവാഹ് യു. ഷിജോ, വ്യവസ്ഥാ പ്രമുഖ് എന്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: