ലക്‌നൗ : ജിന്നയെ ഗാന്ധിയോട് തുല്ല്യനിലവാരത്തിലുള്ള നേതാക്കളായി താരതമ്യം ചെയ്ത സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്. പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെയും ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളാണ് എന്ന നിലയില്‍ ഒരേ തട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള അഖിലേഷ് യാദവിന്റെ വിവാദ പ്രസ്താവനയെതുടര്‍ന്നാണ് ആനന്ദ് സ്വരൂപിന്റെ ഈ പ്രതികരണം.
ഗാന്ധിയും ജിന്നയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണെന്നാണ് അഖിലേഷ് യാദവിന്റെ വാദം. കൃത്യമായ മുസ്ലിം പ്രീണനമാണ് അഖിലേഷ് യാദവ് ഉന്നം വെയ്‌ക്കുന്നതെന്ന് വ്യക്തം. എന്ത് സമ്മർദ്ദത്തിന്റെ പേരിലായാലും പാകിസ്താൻ സ്ഥാപകനെ മഹത്വവൽക്കരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ആനന്ദ് സ്വരൂപ് അഭിപ്രായപ്പെട്ടു. നുണ പരിശോധനയ്‌ക്കായി അഖിലേഷ് സ്വയം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവർക്കൊപ്പം അഖിലേഷ് യാദവ് താരതമ്യം ചെയ്തത്.നാല് പേരും ഒരേ സർവ്വകലാശാലയിലാണ് പഠിച്ചത് എന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇവരെല്ലാം പോരാടിയത് എന്നുമായിരുന്നു അഖിലേഷ് യാദവിന്റെ വിവാദപ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: