ന്യൂദല്‍ഹി: പൊതു സ്ഥലങ്ങളിലെ വെള്ളിയാഴ്ച നമസ്കാരം പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഹിന്ദുക്കളും മറ്റു മതരക്കാരും തങ്ങളുടെ പൂജകള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി. ഗുരുഗ്രാമിലെ സെക്ടര്‍ 12 എയിലെ ഒരു സ്ഥലത്ത് സ്ഥിരമായി വെള്ളിയാഴ്ച നമസ്കാരം നടക്കുന്നതു മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സെക്ടര്‍ 12 എ നമാസ് സൈറ്റില്‍ സംയുക്ത് ഹിന്ദു സംഘര്‍ഷ സമിതി ഗോവര്ദ്ധന് പൂജ നടത്തി. സെക്ടര്‍ 12 എ നമാസ് സൈറ്റില്‍ നടന്ന ഗോവര്ദ്ധന് പൂജയില്‍ ബിജെപി നേതാവ് കപില്‍ മിശ്രയും പങ്കെടുത്തു. ‘റോഡുകള്‍ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുത്. അത് ഷഹീന് ബാഗില്‍ കണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാവര്ക്കും തുല്യാവകാശമുണ്ട്. റോഡ് തടയുന്നത് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്താനും തകര്‍ക്കാനുമുള്ള ഒരു മാര്‍ഗമാണിത്. ഹിന്ദുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയാല്‍ ഒരാഴ്ച മുഴുവന്‍ ഈ റോഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്നും കപില്‍ മിശ്ര പറഞ്ഞു.
പള്ളികളിലും ക്ഷേത്രങ്ങളിലുമാണ് പ്രാര്‍ത്ഥന നടക്കേണ്ടത്. ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജനങ്ങള്‍ക്ക് ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ബിസിനസ്സ് നടത്താനുമുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. എല്ലാ ആഴ്ചയും ഒരു സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഈ സ്വാതന്ത്ര്യം തട്ടിയെടുക്കുകയാണെങ്കില്‍, ഇത് അനുവദിക്കാനാവില്ല. ലോകത്ത് ഒരിടത്തും ഇത് അനുവദിക്കാറില്ലെന്നും മിശ്ര. മൂന്ന് വര്‍ഷം മുമ്പാണ് മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്കരിക്കാന്‍ ജില്ലാ ഭരണകൂടം നഗരത്തില്‍ 37 സ്ഥലങ്ങള്‍ നിശ്ചയിച്ചത്. ഇതിനെതിരേ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ല. ഇപ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് ആയതോടെയാണ് ഹിന്ദു സമിതി പ്രതിഷേധം കടുപ്പിച്ചകും നമസ്കാരം നടക്കുന്ന പൊതുസ്ഥലത്ത് ഗോവര്ദ്ധന് പൂജ സംഘടിപ്പിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: