ന്യൂദല്‍ഹി: ശ്രീനഗർ- ഷാർജ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ. നേരത്തെ ശ്രീനഗര്‍-ഷാര്‍ജ വിമാനത്തിന് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. അന്താരാഷ്‌ട്ര വ്യോമയാന നിയമങ്ങൾ ലംഘിച്ചു കൊണ്ട് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി നിഷേധിച്ചത്.
എന്നാല്‍ പാകിസ്ഥാന്‍ ഒരുക്കുന്ന ഈ തടസ്സത്തെ അതിജീവിച്ച് കൂടുതല്‍ വിമാനങ്ങള്‍ പറപ്പിക്കാനാണ് ശ്രമം. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം സാധിക്കുന്ന ഒരു അവസരമായാണ് ഇന്ത്യ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. നിലവിൽ ശ്രീനഗറിൽ നിന്നും ഷാർജയിലേക്ക് നാല് ഫ്ലൈറ്റുകളാണ് ഉള്ളത്. നവംബർ 11 മുതൽ എല്ലാ ദിവസവും ഫ്ലൈറ്റുകൾ ഒരുക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഈ ഫ്ലൈറ്റുകള്‍ അല്‍പം വളഞ്ഞ് പറക്കുകയാണ്. ശ്രീനഗറില്‍ നിന്നും ഉദയ്‌പൂര്‍, അഹമ്മദാബാദ് വഴി ഒമാന് മുകളിലൂടെയാണ് ഇപ്പോള്‍ ഷാര്‍ജയിലേക്ക് പറക്കുന്നത്. ചെലവേറിയതും ഒന്നര മണിക്കൂര്‍ അധിക സമയം എടുക്കുന്നതുമാണ്. ഈ യാത്ര. എന്നാല്‍ കശ്മീരികൾക്കുള്ള സേവനം എന്ന നിലയ്‌ക്ക് നഷ്ടം സഹിക്കാൻ ഇന്ത്യ തയ്യാറാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവും സിവിൽ വ്യോമയാന മന്ത്രാലയവും ചർച്ചകൾ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: