മുംബൈ: ആരോപണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ നീതിയും സത്യവും തേടിയുള്ള സമീര്‍ വാങ്കഡേയുടെ കുതിപ്പിനെ തളര്‍ത്താനാവില്ല. ദീപാവലി നാളില്‍ അദ്ദേഹം മുംബൈയില്‍ നിന്നും രണ്ട് മയക്കമരുന്ന് വേട്ടകളില്‍ പിടിച്ചെടുത്തത് കോടികള്‍ വിലവരുന്ന ഹെറോയിന്‍.
ഒക്ടോബര്‍ 29 എന്ന തീയതിയെഴുതിയ ഒരു കൊറിയര്‍ പാഴ്സലില്‍ നിന്നാണ് 700 ഗ്രാം ഹെറോയിന്‍ പിടിച്ചത്. സഹര്‍ കാര്‍ഗോ കോംപ്ലക്സിലെ ഇന്റര്‍നാഷണല്‍ കൊറിയര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു മയക്കമരുന്ന് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് പാഴ്സല്‍ സ്വീകരിച്ച ഗുജറാത്തിലെ വഡോദരയിലുള്ള കൃഷ്ണ മുരാരി പ്രസാദില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രസാദിനെ മുംബൈയിലെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
മുംബൈയിലെ വിലെ പാര്‍ലെ ഏറിയയില്‍ നിന്നും വലിയൊരു അളവില്‍ ഹെറോയിന്‍ വ്യാഴാഴ്ച രാവിലെ പിടിച്ചെടുത്തിരുന്നു. ഇത് മയക്കമരുന്ന് മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ആഡംബരക്കപ്പലില്‍ നിന്നും മയക്കമരുന്ന് വേട്ടയുടെ ഭാഗമായി അറസ്റ്റ് ചെയ്ത ശേഷം എന്‍സിപി മന്ത്രി നവാബ് മാലിക്ക് പല വിധ ആരോപണങ്ങള്‍ ഉയര്‍ത്തി സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇത്തരം അപവാദപ്രചാരണങ്ങള്ക്കൊന്നും തന്നിലെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെ തളര്‍ത്താനാവില്ലെന്ന് വാങ്കഡെ ദീപാവലി നാളിലും തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: