തമിഴ് സിനിമയില്‍ ഓടിപതിഞ്ഞ കഥയാണ് അണ്ണന് തങ്കച്ചി പാസം (സ്നേഹം)… വിജയ് കുത്തകയായി വെച്ചിരുന്ന ഈ അണ്ണന് തങ്കച്ചി പാസം രജനിയെകൊണ്ട് കടമെടുപ്പിച്ച സിനിമയാണ് സിരുത്തൈ ശിവയുടെ ‘അണ്ണാത്തെ’. മൊത്തത്തില്‍ പാസം വാരിവിതറിയ ഒരു സിനിമയെന്ന് ഒറ്റവാക്കില്‍ പറയാം. വില്ലന്‍ നായകനോടുള്ള പാസം. വില്ലന്മാര് തമ്മിലുള്ള പാസം… കുടുംബക്കാര് തമ്മിലുള്ള പാസം… നായികയ്ക്ക് നായകനോട് തോന്നുന്ന പാസം… മൊത്തത്തില്‍ പാസം ഒരു രണ്ട് മണിക്കൂര്‍ 43 മിനിട്ട്
രജിനിയുടെ മാസ് ആക്ഷന്‍ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരാശയാണ് ചിത്രം നല്‍കുക. തുടക്കം മുതല്‍ ഒടുക്കം വരെ സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹം പറയുന്ന ഒരു ചിത്രം. പുട്ടിന് പീരപോലെ ഇടയ്ക്കിടെ നാല് പാട്ടുകള്‍. പിന്നെ വില്ലന്മാരെ ഉപദേശിക്കാനായി അഞ്ച് സംഘടനങ്ങള്‍. അനിയത്തിക്കു വേണ്ടി കൊല്ലാനും ചാവാനും മടിക്കാത്ത വല്യേട്ടന് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ നിന്ന് കൊല്‍ക്കത്തയിലെ ഹൗറാ പാലം വരെ പോയി വില്ലന്മാരെ അടിച്ചെതുക്കും.
ഇതിനിടെ രജനിയുടെ ഉപദേശം കേട്ട് പ്രകാശ് രാജ് (നാട്ടുദുരൈ) അവതരിപ്പിക്കുന്ന വില്ലന്‍ മനംമാറ്റം വരുന്നു. നന്മമരമാകുന്ന വില്ലന്‍ സഹോദരന് വേണ്ടി കാലയാന്‍ (രജനികാന്ത്) സഹോദരിയായ തങ്കമീനാക്ഷി (കീര്‍ത്തി സുരേഷ്) വിവാഹം ആലോചിക്കാനെത്തുന്നതോടെയാണ് സിനിമ ട്വിസ്റ്റുകളിലേക്ക് കടക്കുന്നത്.
മാനസാന്തരം വന്ന വില്ലന്റെ സഹോദരനുമായുള്ള വിവാഹത്തിന് കലൈയാന്‍ സമ്മതിക്കുന്നു. എന്നാല്‍, വിവാഹത്തിന് മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് അണ്ണന്റെ ‘പാസം’ തകര്‍ത്തെറിഞ്ഞ് തങ്കച്ചി അപ്രത്യക്ഷമാകുന്നു. എല്ലാവര്ക്കും മുന്നില്‍ അപമാനിതനായ അണ്ണന് തങ്കച്ചിയോടുള്ള പാസത്തിന് ഒരു കുറവും വരുന്നില്ല. പിന്നെയുള്ള കഥ നടക്കുന്നതെല്ലാം കൊല്‍ക്കത്തയിലാണ്. തങ്കച്ചിയെ തിരഞ്ഞ് കൊല്‍ക്കത്തയിലേക്ക് പോകുന്നതോടെ കലൈയാന്‍ പുതിയ അവതാരമാകുന്നു ‘അണ്ണാത്തെ’. ഇതോടെ ആദ്യ പകുതി വൈകാരികതയോടെ അവസാനിക്കുന്നു.
രണ്ടാം പകുതിയില്‍ ‘അണ്ണാത്തെ’യുടെ അഴിഞ്ഞാട്ടമാണ്. കൊല്‍ക്കത്തയില്‍ തന്റെ സഹോദരി അനുഭവിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അണ്ണന് തന്നെ മുന്നിട്ടിറങ്ങുകയാണ്. എന്നാലും അണ്ണനും തങ്കച്ചിയും തമ്മില്‍ കാണുന്നില്ല. അത് ഒരു തരം പ്രതിജ്ഞയാണ്. ( അതു കഥയുടെ ഹൈലൈറ്റാണ്, തിയറ്ററില്‍ അനുഭവിച്ച് അറിയുക).
ഇതിനിടെ രജനിയുടെ ‘ട്രാന്‍സിലേറ്റര്‍’ നിഴല്‍ നായികയായി നയന്‍താരയും സിനിമയില്‍ എത്തുന്നുണ്ട്. പ്രത്യകിച്ച് വലിയ ട്വിസ്റ്റ് ഡയലോഗ് ഒന്നുമില്ലെങ്കിലും രജനിക്ക് ഹിന്ദി തമിഴിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് വില്ലന്മാരിലേക്ക് എത്താന്‍ സഹായിക്കുന്നുണ്ട്. ഇതാണ് ‘അണ്ണാത്തെ’യിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പ്രധാന നിയോഗം.
ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചാണ് രജനി ‘അണ്ണത്തെ’ പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ്ങിനിടെ രജനി രണ്ടു തവണ ആശുപത്രിയിലായിരുന്നു. ഇതോടെ സിനിമയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രജിനിതന്നെ യെസ് പറഞ്ഞതോടെയാണ് സിനിമ ഘട്ടംഘട്ടമായി ചിത്രീകരിച്ച് പുറത്തിറക്കിയത്. ആരോഗ്യനിലയിലെ പ്രശ്നങ്ങള്‍ സിനിമയിലെ അഭിനയത്തില്‍ രജനിയുടെ മുഖത്ത് നിഴലിച്ച് കാണം. പാട്ടിലും ആക്ഷനിലുമെല്ലാം വ്യത്യസ്ഥത തീര്‍ക്കുന്ന രജനിയുടെ ഒരു സാധാരണ സിനിമ മാത്രമാണിത്. മാസ് ഡയലോഗുകള്‍ ഒന്നും സിനിമയില്‍ രജനിയുടേതായിട്ടില്ല. കുറച്ച് ഉപദേശങ്ങള്‍ മാത്രം..
കീര്‍ത്തി സുരേഷ് സിനിമയില്‍ മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യഅവസാനം കീര്ത്തിയിട്ടുണ്ട്. കീര്‍ത്തിയുടെ (തങ്കമീനാക്ഷി) ജീവിതത്തിലൂടെ വികസിച്ച് അവസാനിക്കുന്ന കഥയാണ് അണ്ണാത്തെ. വികാരപരമമായ രംഗങ്ങളില്‍ കീര്‍ത്തി മികച്ച പ്രകടനം കാഴച്ച വെച്ചിട്ടുണ്ടെന്ന് പറയാം. മലയാളത്തില്‍ നിന്ന് കൊളപ്പുള്ളി ലീലയും സിനിമയില്‍ ഒരു ‘ട്വിസ്റ്റ്’ കഥാപാത്രമാണ്. ഇതിന് പുറമെ മിനിട്ടുകള്‍ മിന്നിമറയുന്ന സീനില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സന്തതസഹചാരിയായി ബാലയും ‘അണ്ണാത്ത’യില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ മീന, കുശ്ബുവും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജാക്കി ഷ്റോഫ് ജഗബതി ബാബു എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. സിനിമ കാണാന്‍ പോകുന്നവര്‍… കൊഞ്ചം ലോജിക്കാ തിങ്ക് പണ്ണുങ്ക സെര്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: