Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

‘പാസം’ നിറഞ്ഞ് കവിഞ്ഞ അണ്ണാത്തെ

ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് രജനി 'അണ്ണത്തെ' പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ്ങിനിടെ രജനി രണ്ടു തവണ ആശുപത്രിയിലായിരുന്നു. ഇതോടെ സിനിമയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രജിനിതന്നെ യെസ് പറഞ്ഞതോടെയാണ് സിനിമ ഘട്ടംഘട്ടമായി ചിത്രീകരിച്ച് പുറത്തിറക്കിയത്. ആരോഗ്യനിലയിലെ പ്രശ്‌നങ്ങള്‍ സിനിമയിലെ അഭിനയത്തില്‍ രജനിയുടെ മുഖത്ത് നിഴലിച്ച് കാണം. പാട്ടിലും ആക്ഷനിലുമെല്ലാം വ്യത്യസ്ഥത തീര്‍ക്കുന്ന രജനിയുടെ ഒരു സാധാരണ സിനിമ മാത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 05:12 pm IST
in Review

തമിഴ് സിനിമയില്‍ ഓടിപതിഞ്ഞ കഥയാണ് അണ്ണന്‍ തങ്കച്ചി പാസം (സ്‌നേഹം)… വിജയ് കുത്തകയായി വെച്ചിരുന്ന ഈ അണ്ണന്‍ തങ്കച്ചി പാസം രജനിയെകൊണ്ട്  കടമെടുപ്പിച്ച സിനിമയാണ് സിരുത്തൈ ശിവയുടെ ‘അണ്ണാത്തെ’. മൊത്തത്തില്‍ പാസം വാരിവിതറിയ ഒരു സിനിമയെന്ന് ഒറ്റവാക്കില്‍ പറയാം. വില്ലന് നായകനോടുള്ള പാസം. വില്ലന്‍മാര്‍ തമ്മിലുള്ള പാസം… കുടുംബക്കാര്‍ തമ്മിലുള്ള പാസം… നായികയ്‌ക്ക് നായകനോട് തോന്നുന്ന പാസം… മൊത്തത്തില്‍ പാസം ഒരു രണ്ട് മണിക്കൂര്‍ 43 മിനിട്ട്

രജിനിയുടെ മാസ് ആക്ഷന്‍ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരാശയാണ് ചിത്രം നല്‍കുക. തുടക്കം മുതല്‍ ഒടുക്കം വരെ സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹം പറയുന്ന ഒരു ചിത്രം. പുട്ടിന് പീരപോലെ ഇടയ്‌ക്കിടെ നാല് പാട്ടുകള്‍. പിന്നെ വില്ലന്‍മാരെ ഉപദേശിക്കാനായി  അഞ്ച് സംഘടനങ്ങള്‍. അനിയത്തിക്കു വേണ്ടി കൊല്ലാനും ചാവാനും മടിക്കാത്ത വല്യേട്ടന്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ  നിന്ന് കൊല്‍ക്കത്തയിലെ ഹൗറാ പാലം വരെ പോയി വില്ലന്‍മാരെ അടിച്ചെതുക്കും. 

ഇതിനിടെ രജനിയുടെ ഉപദേശം കേട്ട് പ്രകാശ് രാജ് (നാട്ടുദുരൈ)  അവതരിപ്പിക്കുന്ന വില്ലന് മനംമാറ്റം വരുന്നു. നന്മമരമാകുന്ന വില്ലന്‍ സഹോദരന് വേണ്ടി കാലയാന്‍ (രജനികാന്ത്) സഹോദരിയായ തങ്കമീനാക്ഷി (കീര്‍ത്തി സുരേഷ്) വിവാഹം ആലോചിക്കാനെത്തുന്നതോടെയാണ് സിനിമ ട്വിസ്റ്റുകളിലേക്ക് കടക്കുന്നത്.  

മാനസാന്തരം വന്ന വില്ലന്റെ സഹോദരനുമായുള്ള വിവാഹത്തിന് കലൈയാന്‍ സമ്മതിക്കുന്നു. എന്നാല്‍, വിവാഹത്തിന് മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് അണ്ണന്റെ ‘പാസം’ തകര്‍ത്തെറിഞ്ഞ് തങ്കച്ചി അപ്രത്യക്ഷമാകുന്നു. എല്ലാവര്‍ക്കും മുന്നില്‍ അപമാനിതനായ അണ്ണന് തങ്കച്ചിയോടുള്ള പാസത്തിന് ഒരു കുറവും വരുന്നില്ല. പിന്നെയുള്ള കഥ നടക്കുന്നതെല്ലാം കൊല്‍ക്കത്തയിലാണ്. തങ്കച്ചിയെ തിരഞ്ഞ് കൊല്‍ക്കത്തയിലേക്ക് പോകുന്നതോടെ കലൈയാന്‍ പുതിയ അവതാരമാകുന്നു ‘അണ്ണാത്തെ’. ഇതോടെ ആദ്യ പകുതി വൈകാരികതയോടെ അവസാനിക്കുന്നു.

രണ്ടാം പകുതിയില്‍ ‘അണ്ണാത്തെ’യുടെ അഴിഞ്ഞാട്ടമാണ്. കൊല്‍ക്കത്തയില്‍ തന്റെ സഹോദരി അനുഭവിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അണ്ണന്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. എന്നാലും അണ്ണനും തങ്കച്ചിയും തമ്മില്‍ കാണുന്നില്ല.  അത് ഒരു തരം പ്രതിജ്ഞയാണ്. ( അതു കഥയുടെ ഹൈലൈറ്റാണ്, തിയറ്ററില്‍ അനുഭവിച്ച് അറിയുക).

ഇതിനിടെ രജനിയുടെ ‘ട്രാന്‍സിലേറ്റര്‍’ നിഴല്‍ നായികയായി നയന്‍താരയും സിനിമയില്‍ എത്തുന്നുണ്ട്. പ്രത്യകിച്ച് വലിയ ട്വിസ്റ്റ് ഡയലോഗ് ഒന്നുമില്ലെങ്കിലും രജനിക്ക് ഹിന്ദി തമിഴിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് വില്ലന്‍മാരിലേക്ക്  എത്താന്‍ സഹായിക്കുന്നുണ്ട്. ഇതാണ് ‘അണ്ണാത്തെ’യിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പ്രധാന നിയോഗം.  

ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് രജനി ‘അണ്ണത്തെ’ പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ്ങിനിടെ രജനി രണ്ടു തവണ ആശുപത്രിയിലായിരുന്നു. ഇതോടെ സിനിമയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രജിനിതന്നെ യെസ് പറഞ്ഞതോടെയാണ് സിനിമ ഘട്ടംഘട്ടമായി ചിത്രീകരിച്ച് പുറത്തിറക്കിയത്. ആരോഗ്യനിലയിലെ പ്രശ്‌നങ്ങള്‍ സിനിമയിലെ അഭിനയത്തില്‍ രജനിയുടെ മുഖത്ത് നിഴലിച്ച് കാണം. പാട്ടിലും ആക്ഷനിലുമെല്ലാം വ്യത്യസ്ഥത തീര്‍ക്കുന്ന രജനിയുടെ ഒരു സാധാരണ സിനിമ മാത്രമാണിത്. മാസ് ഡയലോഗുകള്‍ ഒന്നും സിനിമയില്‍ രജനിയുടേതായിട്ടില്ല. കുറച്ച് ഉപദേശങ്ങള്‍ മാത്രം..

കീര്‍ത്തി സുരേഷ് സിനിമയില്‍ മികച്ച അഭിനയമാണ്  കാഴ്‌ച്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യഅവസാനം കീര്‍ത്തിയിട്ടുണ്ട്. കീര്‍ത്തിയുടെ (തങ്കമീനാക്ഷി) ജീവിതത്തിലൂടെ വികസിച്ച് അവസാനിക്കുന്ന കഥയാണ് അണ്ണാത്തെ. വികാരപരമമായ രംഗങ്ങളില്‍ കീര്‍ത്തി മികച്ച പ്രകടനം കാഴച്ച വെച്ചിട്ടുണ്ടെന്ന് പറയാം. മലയാളത്തില്‍ നിന്ന് കൊളപ്പുള്ളി ലീലയും സിനിമയില്‍ ഒരു ‘ട്വിസ്റ്റ്’ കഥാപാത്രമാണ്. ഇതിന് പുറമെ മിനിട്ടുകള്‍ മിന്നിമറയുന്ന സീനില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സന്തതസഹചാരിയായി ബാലയും ‘അണ്ണാത്ത’യില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ മീന, കുശ്ബുവും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച്  ജാക്കി ഷ്റോഫ് ജഗബതി ബാബു എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. സിനിമ കാണാന്‍ പോകുന്നവര്‍… കൊഞ്ചം ലോജിക്കാ തിങ്ക് പണ്ണുങ്ക സെര്‍..

Tags: tamil movieMovie ReviewRajinikanthAnnaatthe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

New Release

ഇത് ജെല്ലിക്കെട്ടല്ല: പക്കാ തമിഴ്നാട് വടവഞ്ചിരട്ടിലെ കാള കഥ; പ്രേക്ഷക പ്രശംസകളുമായി “വടo” പ്രദർശനം തുടരുന്നു

Entertainment

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

സന്താനം നായകനായ “സാന്റാ 20” ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.