കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ സുപ്രീംകോടതിയിലേക്ക്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരെയാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.
സ്വപ്ന ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. എന്‍ഐഎ കോടതിവിധിയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് പിടിച്ചെടുത്തത്.
കസ്റ്റംസിന് പുറമെ ഇഡിയും എന്‍ഐഎയും കേസെടുത്തിരുന്നു. സ്വപ്നയും സരിത്തും നല്കിയ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: