ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില കുറച്ച് മോദി സര്‍ക്കാര്‍. പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവ പത്തുരൂപയുമായി കുറച്ച്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനും. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും എക്സൈസ് തീരുവ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും. കുറച്ച വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: