തിരുവനന്തപുരം: കോവിഡാനന്തര കേരളീയവായനയ്ക്ക് നവ്യാനുഭവം പകരുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനം മുഴുവനും നടത്തുന്ന സൃഷ്ടി പുസ്തകോത്സവത്തിന്റെ ലോഗോ ഈറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദ് നിര്‍വഹിച്ചു. ദുബായില്‍ നടന്ന ഓണ്‍ലൈനില്‍ ചടങ്ങില്‍ ഈറം ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ് നവീന്‍ ബാലന് ആശംസകള്‍ നേര്‍ന്നു. നവംബര്‍ നാലിന് വൈകിട്ട് 4.30-ന് മ്യൂസിയം ഓഡിറ്റോറിയം ഹാളില്‍ സൂര്യകൃഷ്ണമൂര്‍ത്തി സൃഷ്ടിക്ക് മിഴി തുറക്കുന്ന ചടങ്ങ് അനാവരണം ചെയ്യും. ചടങ്ങില്‍ എഴുത്തുകാരി ദുര്‍ഗ മനോജ്, മ്യൂസിയം ഡയറക്ടര്‍ അബു, ചിത്രകാരന്മാരായ ബി.ഡി. ദത്തന്, നേമം പുഷ്പരാജ്, പ്രദീപ് പുത്തൂര്‍, കാരക്കാമണ്ഡപം വിജയകുമാര്‍, വര്‍ഗീസ് പുനലൂര്‍, മധു ഓമല്ലൂര്‍, ഗോപിദാസ്, ജോസഫ് പാലക്കല്‍ എന്നിവരും പങ്കെടുക്കും. നാലു ദിവസം നീളുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് രവീന്ദ്രന് പുത്തൂര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ ചിത്രപ്രദര്‍ശനവും ഉണ്ടാകും. റിഥം ഓഫ് സ്പേസ് എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രദര്‍ശനം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ പുസ്തകവിതരണക്കാരായ പുസ്തകക്കടയാണ് സൃഷ്ടിക്ക് നേതൃത്വം നല്‍കുന്നത്. ഈറം ഗ്രൂപ്പിന്റെ ഗ്രാമീണ്‍ നെറ്റ്വര്‍ക്കിന്റെ ഉടമസ്ഥതിയിലുള്ള പുസ്തകക്കടയില്‍ അറുപതോളം പ്രസാധകരുടെ മികച്ച പുസ്തകങ്ങളുണ്ട്. സൃഷ്ടി പുസ്തകോത്സവത്തോടനുബന്ധിച്ച് വന്‍ തോതിലുള്ള ഡിസ്ക്കൗണ്ടുകളും ഗ്രാമീണ്‍ നല്കുന്ന സമ്മാനങ്ങളും വായനക്കാരെ കാത്തിരിക്കുന്നുണ്ടെന്ന് ഗ്രാമീണ്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ ബിന്‍സി ബേബി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pusthakakada.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: