തിരുവനന്തപുരം: കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടായിക്കഴിഞ്ഞെന്നതിന് വ്യക്തമായ സൂചന നല്‍കുകയാണ് ഒക്ടോബറിലെ റെക്കോഡ് മഴ. കഴിഞ്ഞ 120 വര്‍ഷത്തെ കണക്കെടുത്താല്‍ ഒക്ടോബറില്‍ ഇതുപോലെ ശക്തമായ മഴ ലഭിക്കുന്നത് ആദ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനമല്ലെന്നും കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്നും രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുരളി തുമ്മാരുകുടി നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഈ കണക്കുകള്‍ എത്തിയത്.
1901 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്. ഈ ഒക്ടോബറില്‍ ലഭിച്ചത് 589.9 മില്ലി മീറ്റർ മഴ യാണെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. 1999 ഒക്ടോബറിൽ പെയ്ത 566 മില്ലി മീറ്റർ മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ് കണക്ക്. ഇതാണ് ഈ വർഷം ഒക്ടോബറോടെ തിരുത്തിക്കുറിച്ചത്.
ഒക്ടോബർ ആദ്യം മുതൽ ഡിസംബർ കഴിയുന്നത് വരെയാണ് തുലാവർഷം. ഇക്കാലയളവില്‍ കേരളത്തിന് ലഭിക്കേണ്ടത് ശരാശരി 491.6 മില്ലീമീറ്റർ മഴയാണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുമ്പേ തുലാവര്‍ഷത്തില്‍ പെയ്യേണ്ട മുഴുവൻ മഴയും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ലഭിക്കേണ്ട മുഴുവൻ മഴയും കിട്ടി കഴിഞ്ഞിരിക്കുകയാണ്.കേരളത്തില്‍ ജില്ലാതല കണക്കെടുത്താല്‍ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: