തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക്, കേന്ദ്രം കാര്‍ഷിക പദ്ധതികള്‍ പോലും നിക്ഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി ആര്. നായര്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സംസ്ഥാന കാര്‍ഷിക വികസനബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ നഷ്ടമായിട്ടും, അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കാതെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇതിനെതിരെ വരും ദിവസങ്ങളില്‍ കര്‍ഷക മോര്‍ച്ച സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഫസല്‍ ഭീമായോജനയില് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടുന്ന ഇന്‍ഷുറന്‍സ് അട്ടിമറിയ്ക്കുവാന്‍ കൃഷി നാശം റിപ്പോര്‍ട്ട് നല്‍കാതെ താമസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും ഷാജി ആര്. നായര്‍ പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാരംഭിച്ച പ്രകടനം കാര്‍ഷിക വികസനബാങ്കിന് മുമ്പില്‍ അവസാനിച്ചു. മാര്‍ച്ചിന് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് അധ്യക്ഷത വഹിച്ചു സംസ്ഥാന ഉപാദ്യക്ഷന്മാരായ സുഭാഷ് പട്ടാഴി, വെങ്ങാനൂര്‍, ഗോപന്, സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ദീപക് മുരുകേശന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മഞ്ചത്തല സുരേഷ്, സുദര്ശന്, ബിജു, നാറാണി സുധാകരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: