ലഖ്നൗ: ബിജെപി ശ്രീരാമനെ വെച്ച് രാഷ്ട്രീയം കളിക്കാറില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ക്ഷേത്രത്തിനായി ലോകം ഒന്നിക്കുകയാണ്. ലോകത്തിന്റെ വിവിധ പുഴകളില്‍ നിന്നുള്ള ജലം ക്ഷേത്രത്തിലേക്ക് എത്തിച്ചിരുന്നു. താലിബാന് തീവ്രവാദികള്‍ അധികാരം പിടിച്ച അഫ്ഗാനില്‍ നിന്നും സ്ത്രീകള്‍ പോലും രാമക്ഷേത്രത്തിനായി ജലം എത്തിച്ചു. അത് സ്വീകരിക്കാനായി പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ പോയെന്നും യോഗി വ്യക്തമാക്കി. ആജ് തക് ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.
രാമന് വിശ്വാസത്തിന്റെ പ്രതീകമാണെന്നും രാമനെ എതിര്‍ത്തവര്‍ക്കെല്ലാം നിര്‍ഭാഗ്യം സംഭവിച്ചു. ലഖിംപുര്‍ ഖേരിയില്‍ എട്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു. ലഖിംപൂരില്‍ നാല് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖം നോക്കാതെ നടപടികളെടുത്തെന്നും അദേഹം വ്യക്തമാക്കി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കി. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കും.
കര്ഷകസമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി കേസന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്. എന്തായാലും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കും.
കേന്ദ്രമന്ത്രിയായ ആശിഷ് മിശ്രയ്ക്കും മകനും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ലഖിംപൂര്‍ അതിക്രമത്തില്‍ നിന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മരിച്ച കര്‍ഷകരുടെ കുടുംബം സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും യോഗി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: