തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയും ലോകസംസ്ക്കാരങ്ങളില് വെച്ച് ഏറ്റവും പ്രാചീനമായ ഭാരതസംസ്ക്കാരത്തിന്റെ പ്രതിനിധിയുമായ നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് പറഞ്ഞു.
ധര്‍മ്മസംസ്ഥാപനത്തിനായി ലോകത്തിന് നേതൃത്വം നല്കുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി ലോകസമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ലോകരാഷ്ട്രങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും ഏറെ ഗുണകരമാണ്. ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും ഈ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയാണുള്ളത്. നല്ല മനസുള്ള എല്ലാവര്ക്കും നല്ല ചിന്തകള്‍ നല്കുന്ന കൂടിക്കാഴ്ചയാണ് ഇത്. അതിന്റെ ?ഗുണം വരുംദിവസങ്ങളില്‍ എല്ലാവര്ക്കും വരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഇവിടെയെത്തി സന്തോഷം പങ്കുവെക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും മാര്‍ ക്ലിമിസ് പറഞ്ഞു.
പ്രധാനമന്ത്രി മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത് ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ലോകം മുഴുവനുള്ള വിശ്വാസികള്‍ക്കും പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ഏറെ സന്തോഷകരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസി സമൂഹത്തിന് കൂടുതല്‍ ഐക്യവും ആത്മവിശ്വാസവും നല്‍കും. ഈ സന്ദര്‍ശനം കേരളത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: