കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. ഫിയോക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ലന്നും കത്തില്‍ പറയുന്നു.
രാജിക്കത്ത് സംഘടനാ അധ്യക്ഷനായ ദിലീപിനാണ് അദേഹം കൈമാറിയത്. ഇന്ന് ഫിയോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് യോഗത്തില്‍ ദിലീപ് മറ്റ് അംഗങ്ങള്‍ക്ക് മുന്‍പാകെ വായിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. മരയ്ക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചിരുന്നത്.
റിലീസിന് മുന്‍പായി 50 കോടി രൂപ തിയറ്ററുകള്‍ നല്‍കണമെന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം. ഓരോ തിയേറ്റര്‍ ഉടമകളും 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: