ചെന്നൈ: നടന് രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തക്കുഴലില്‍ തടസമുണ്ടായതിനെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അത് പരിഹരിക്കാനായി ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്’ എന്ന ശസ്ത്രക്രിയക്കാണ് വിേധയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കഴുത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടാനില്ലെന്നും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ചു. എംആര്‍ഐ സ്കാനിങ് എടുത്തു. അപ്പോഴാണ് രക്തക്കുഴലില്‍ തടസം കണ്ടത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി. കഴുത്തിെന്റ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി. വെള്ളിയാഴ്ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 50 ഓളം പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ബന്ധു വൈജീ മഹേന്ദ്രന് ആശുപത്രിയിലെത്തി രജിനിയെ കണ്ടു. നടന്റെ ആരോഗ്യ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് മഹേന്ദ്രനാണ്. രജിനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മഹേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സിനിമയായ അണ്ണാത്തെ റിലീസ് ആകുന്നതിന് മുമ്പ് രജിനി ആശുപത്രി വിടുമെന്നും മഹേന്ദ്രന് പറഞ്ഞു. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് രജിനികാന്ത് ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലതയും സഹായികളും അറിയിച്ചിരുന്നു. അതേസമയം, രജനിയുടെ ആരാധകര്‍ കൂട്ടത്തോടെ എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ആശുപത്രിക്ക് പുറത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: