റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ ഹിന്ദു യൂണിയന്-സനാതന ധര്‍മ്മ സംഘത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ നിന്നുള്ള കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റലിയില്‍ ഇന്ത്യന്‍ സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതുള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ നല്കിയ സംഭാവനകളെ അഭിനന്ദിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇറ്റലിയില്‍ പോരാടിയ ഇന്ത്യന്‍ സൈനികരുടെ അനുസ്മരണത്തില്‍ പങ്കെടുത്ത സിഖ് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളിലെ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.ഈ യുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ കാണിച്ച വീര്യത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇറ്റാലിയന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള നിരവധി ഇന്‍ഡോളജിസ്റ്റുകളെയും സംസ്കൃത വിദഗ്ധരെയും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
ഇന്ത്യന്‍ സംസ്കാരം, സാഹിത്യം, യോഗ, ആയുര്‍വേദം എന്നിവയുടെ പരിശീലനത്തോടുള്ള അവരുടെ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
റോമിലെ ഗാന്ധി പ്രതിമകയില് പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ധൈര്യവും പ്രചോദനവും നല്കുന്ന മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിക്കാന്‍ റോമില്‍ അവസരം ലഭിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: