Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ബംഗ്ലാദേശിലെ ഹിന്ദുവേട്ട ഉന്മൂലന നീക്കം

കര്‍ണാടകയിലെ ധാര്‍വാഡ് രാഷ്‌ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്ക് അംഗീകരിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 05:49 am IST
inMain Article
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു. പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ (ഇടത്) സമീപം

ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു. പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ (ഇടത്) സമീപം

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങള്‍ അങ്ങേയറ്റം മനോവേദന സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശിനെ കൂടുതല്‍ ഇസ്ലാമികവത്കരിക്കാനുള്ള ജിഹാദി ഗ്രൂപ്പുകളുടെ വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന ക്രൂരതയെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ശക്തമായി അപലപിക്കുന്നു.

ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള  ആക്രമണങ്ങള്‍ ബംഗ്ലാദേശില്‍ അതേപടി തുടരുകയാണ്. പവിത്രമായ ദുര്‍ഗ്ഗാപൂജ ഉത്സവത്തിനിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങളില്‍ നിരപരാധികളായ ഒട്ടേറെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ആയിരക്കണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. രണ്ടാഴ്ചയ്‌ക്കിടെ നിരവധി ഹിന്ദു പെണ്‍കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങളും ദുര്‍ഗാപൂജ പന്തലുകളും നശിപ്പിച്ചു.

സമൂഹത്തില്‍ വര്‍ഗീയ ഭ്രാന്തു പടര്‍ത്താന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ചില പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെയാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഗൂഢാലോചനയാണെന്നു വെളിപ്പെട്ടത്. ഭാരത വിഭജനം കഴിഞ്ഞതിനുശേഷം ജനസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും പിഴുതെറിയാനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് അടിയ്‌ക്കടിയുള്ള ആക്രമണങ്ങള്‍.  

വിഭജനസമയത്ത് കിഴക്കന്‍ ബംഗാളിലെ ജനസംഖ്യയുടെ 28 ശതമാനം ഹിന്ദുക്കളായിരുന്നു. അതിപ്പോള്‍ എട്ട് ശതമാനമായി കുറഞ്ഞു. ജമാഅത്തെ ഇസ്ലാമി (ബംഗ്ലാദേശ്) പോലുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ക്രൂരതകള്‍ വിഭജനത്തിനു ശേഷം-പ്രത്യേകിച്ച് 1971 ലെ യുദ്ധകാലത്ത്- ഹിന്ദുക്കള്‍ വലിയ തോതില്‍ ഭാരതത്തിലേക്കു കുടിയേറ്റം നടത്താന്‍ കാരണമായി. ന്യൂനപക്ഷ ഹിന്ദു ജനവിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അത്തരം സംഘടനകള്‍ ഇപ്പോഴും ബംഗ്ലാദേശില്‍ മതസൗഹാര്‍ദം തകര്‍ക്കുകയാണ്.  

തങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണം. ഹിന്ദു വിരുദ്ധ അക്രമം നടത്തുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതുവഴി ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശില്‍ അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാമെന്ന വിശ്വാസം ഹിന്ദുക്കള്‍ക്ക് ഉണ്ടാവും.  

ഈ വിഷയത്തില്‍ മനുഷ്യാവകാശ നിരീക്ഷകരും ഐക്യരാഷ്‌ട്ര സഭയ്‌ക്കു കീഴിലുള്ള സംഘടനകളും പുലര്‍ത്തുന്ന അപകടകരമായ നിശ്ശബ്ദതയെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍  അപലപിക്കുന്നു. അക്രമത്തെ അപലപിക്കാനും ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്കായി ശബ്ദമുയര്‍ത്താനും അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.

ബംഗ്ലാദേശിലായാലും ലോകത്തിന്റെ മറ്റേതു ഭാഗത്തായാലും തീവ്ര ഇസ്ലാമിക ശക്തികളുടെ ഉയര്‍ച്ച ജനാധിപത്യത്തിനും സമാധാനത്തിനു വില കല്‍പിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും കടുത്ത ഭീഷണിയായിരിക്കുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി ബംഗ്ലാദേശിലെ ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആഗോള ഹിന്ദു സമൂഹത്തിനും സംഘടനകള്‍ക്കും ഉള്ള ആശങ്ക ബംഗ്ലാദേശ് സര്‍ക്കാരിനെ അറിയിക്കാന്‍ ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് കാര്യകാരിമണ്ഡല്‍ ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഇസ്‌കോണ്‍, രാമകൃഷ്ണ മിഷന്‍, ഭാരത് സേവാശ്രമം സംഘ്, വി.എച്ച്.പി തുടങ്ങിയ ഹൈന്ദവ സംഘടനകളോടും സ്ഥാപനങ്ങളോടും ഇസ്ലാമിസ്റ്റ് അക്രമത്തിന്റെ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനും ബംഗ്ലാദേശിലെ ഹിന്ദു സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിലും അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു. വെല്ലുവിളി നിറഞ്ഞതും ദുഷ്‌കരവുമായ ഈ സമയത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും പീഡിപ്പിക്കപ്പെടുന്ന മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം ആര്‍എസ്എസും മുഴുവന്‍ ഹിന്ദു സമൂഹവും ഉറച്ചുനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്നു.

Tags: hinduആര്‍എസ്എസ്ബംഗ്ലാദേശ് അക്രമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.