റോം: ജി-20 സമ്മേളനത്തിലും കോപ്-26 സമ്മേളനത്തിലും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴചയ്‌ക്കുമായി റോമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്ക് അവിടുത്തെ ഇന്ത്യക്കാരുടെ ഊഷ്മള വരവേല്‍പ്.
ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചു.
റോമിലെ പിയാസ ഗാന്ധിയിലുള്ള മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമയ്‌ക്ക് മുന്നില്‍ പൂക്കള്‍ സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മോദി. പ്രധാനമന്ത്രി. പക്ഷെ അവിടെ മോദിയെ കാണാന്‍ തടിച്ചുകൂടിയ പ്രവാസി ഇന്ത്യക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പിയാസ ഗാന്ധിയെ മോദി ആരാധനയുടെ കൂടി വേദിയാക്കി മാറുകയായിരുന്നു.
അവിടെ കൂടി നിന്ന ഇന്ത്യക്കാരുമായി പ്രധാനമന്ത്രി സംവദിച്ചപ്പോള്‍ ‘മോദി, മോദി’ വിളികള്‍ നിര്‍ത്താതെ അന്തരീക്ഷത്തില്‍ അലയടിച്ചു. ശിവതാണ്ഡവ സ്തുതികളും മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ‘ഭാരത് മാതാ കീ ജയ്’ വിളികളും മോദി വിളികളും ജനങ്ങൾക്കിടിൽ നിന്ന് മുഴങ്ങിക്കേട്ടിരുന്നു.. തൊഴുകൈകളോടെ നരേന്ദ്ര മോദി എല്ലാം കേട്ട് മുന്നോട്ട് സാവധാനത്തില്‍ നീങ്ങി.
എല്ലാവരും ഇന്ത്യന്‍ പതാക വീശിയായിരുന്നു മോദിയെ വരവേറ്റത്. നരേന്ദ്ര മോദിയെ കാണാൻ നിരവധി പേരാണ് തടിച്ചൂകൂടിയത്. പ്രായഭേദമന്യേ എല്ലാവർക്കും കൈകൊടുത്ത് വണങ്ങിയ ശേഷമാണ് മോദി അവിടെ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: