കുന്നത്തൂര്‍: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൈയേറ്റങ്ങള്‍ വ്യാപകമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ വ്യക്തികള്‍ കാടുപിടിച്ചു കിടന്ന ദേവസ്വം ഭൂമി കൈയ്യേറാനുള്ള ശ്രമം നടത്തിയിരുന്നു.
ശക്തമായ എതിര്‍പ്പുണ്ടായതോടെ നീക്കം ഉപേക്ഷിച്ചെങ്കിലും വീണ്ടും വസ്തു കൈയ്യേറാനുള്ള ശ്രമവുമായി ചിലര്‍ രംഗത്ത് വരുകയാണ്. കൈയേറിയ ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമം ഉണ്ടായതോടെ പരാതിയുമായി ഹിന്ദു സംഘടനകളും ഭക്തരും മുന്നോട്ടുവന്നു. ഭരണതലത്തിലും രാഷ്ട്രീയ സ്വാധീനന്നാലും ഭൂമി കൈയേറാനാണ് ചില വ്യക്തികള്‍ ശ്രമിക്കുന്നത്. പരാതിയെ തുടര്‍ന്ന് താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭൂമി അളവ് തുടങ്ങി.
സ്വകാര്യ വ്യക്തി ദേവസ്വം വക ഭൂമി കൈയേറിയതായി വ്യക്തമായി. ക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടികളെടുക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഹിന്ദു സംഘടനാ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: