വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2022-24 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്(എംബിഎ), എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. www.bhuonline.in എന്ന ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമുണ്ട്. പ്രവേശന വിജ്ഞാനപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുള്ളറ്റിനിലുണ്ട്. നാല് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്.
എംബിഎയ്ക്ക് 59 സീറ്റുകളുണ്ട്. മാര്‍ക്കറ്റിങ്/ഹ്യുമെന്‍ റിസോഴ്സ് മാനേജ്മെന്റ് /ഫിനാന്‍സ്/ഓപ്പറേഷന്‍സ് മാനേജ്മെന്റ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ സ്പെഷ്യലൈസേഷനുകളാണ്.
എംബിഎ(ഐബി)യ്ക്ക് സീറ്റുകള്‍ 59. മേല്‍പ്പറഞ്ഞ സ്പെഷ്യലൈസേഷനുകള്ക്കു പുറമെ ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് കൂടി ഫോക്കസ് ചെയ്ത് പഠിക്കാം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി.
ഐഐഎം-ക്യാറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്.
അപേക്ഷാ ഫീസ് 2000 രൂപയാണ്. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയ്ക്ക് ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
കോഴ്സ്ഫീസ്: തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇനി പറയുന്ന ഫീസ് അടയ്ക്കണം. ആദ്യ സെമസ്റ്റര്‍-47682 രൂപ, സെക്കന്റ് സെമസ്റ്റര്‍ 2125 രൂപ. മൂന്നാമത്തെ സെമസ്റ്റര്‍-46982 രൂപ. നാലാമത്തെ സെമസ്റ്റര്‍ 2125 രൂപ. ഹോസ്റ്റല്‍ ഫീസ് (മെസ് കൂടാതെ) വര്‍ഷത്തില്‍ 6700 രൂപ.
15% സീറ്റുകളില്‍ ജിമാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. വ്യത്യസ്തമായ ഫീസ് നിരക്കാണ് ഇവര്‍ക്കുള്ളത്.കരിക്കുലം/സിലബസ് ഉള്‍പ്പെടെ കോഴ്സുകള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ www.bhu.ac.in/fms ല്‍ ലഭ്യമാണ്. വിലാസം: The Director, Institute of Management Studies, Banaras Hindu University, Varanasi221005. Email: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: