കൊട്ടാരക്കര: വീടിന്റെ പ്രമാണം പണയം വയ്ക്കാന്‍ ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധത്താല്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ച ശേഷം തൂമ്പ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. തേവലപ്പുറം സുരേഷ് ഭവനില്‍ മഞ്ജുവിനാണ്(35) പരിക്കേറ്റത്. മുതുകത്ത് വെട്ടേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തേവലപ്പുറം കണ്ണങ്കോട് സുരേഷ് ഭവനില്‍ സുഭാഷ് (40)നെ പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അക്രമം കണ്ട് തടസം പിടിക്കാന്‍ എത്തിയ അമ്മയുടെ പുറത്തും ഇടുപ്പ് ഭാഗത്തും സുഭാഷ് ചൂട് വെള്ളം ഒഴിച്ച് പൊള്ളിലേല്പ്പിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്‍പും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച കേസിലും അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം കാണിച്ച കേസിലും പ്രതിയാണ് സുഭാഷ്.
പുത്തൂര്‍ എസ്ച്ച്ഒ സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ ജയേഷ്, എസ്ഐമാരായ ഭാസി, നന്ദകുമാര്‍, എഎസ്ഐ സന്തോഷ്, വിനോദ്, മുഹമ്മദ്, റാഷിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: