ബാലി: ഇന്തോനേഷ്യന്‍ സ്ഥാപക പ്രസിഡന്റ് സുകര്‍ണോയുടെ മകള്‍ സുക്മാവതി സുകര്‍ണോപുത്രി ഇസ്ലാംമതം ഉപേക്ഷിച്ച് ഹിന്ദു ധര്‍മം സ്വീകരിച്ചു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ബാലിയിലെ ബുലേലെങ്ങില്വെച്ചാണ് 69 കാരിയായ സുക്മാവതി ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുധര്‍മത്തെ കുറിച്ച് വ്യക്തമായി പഠിച്ചശേഷമാണ് സുക്മാവതി മതം മാറാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അവരുടെ വക്താവ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീംഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ ആദ്യഭരണാധികാരിയുടെ മകള്‍ തന്നെ ഹിന്ദുവായി പരിവര്‍ത്തനം ചെയ്യപ്പെട്ടത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സുക്മാവതിയുടെ മാതാവ് ഫത്മാവതി ഹിന്ദുവായിരുന്നു. മാതാവിന്റെ ബന്ധുക്കളുടെ സ്വാധീനമാണ് ഹിന്ദുധര്‍മം സ്വീകരിക്കാന്‍ പ്രേരണയായതെന്നാണ് ലഭിക്കുന്ന വിവരം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ലാംമതസ്ഥരുള്ള രാജ്യമാണ് ഇന്തോനേഷ്യ. ജനസംഖ്യയില്‍ 87 ശതമാനവും ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്നവരാണ്. 1.74 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് ഇന്തോനേഷ്യയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: