ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ആര് മാധവന്റെ മകന് ചരിത്രനേട്ടം. അഭിനയവഴിയില്‍ നിന്നും മാറി സ്പോര്‍ട്സിലാണ് മകന് വേദാന്ത് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പതിനാറ് വയസ്മാത്രം പ്രായമുള്ള വേദാന്ത് നിരവധി പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. ദേശീയ ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിലും മെഡലുകള്‍ വാരിക്കൂട്ടിയാണ് വേദാന്ത് വീണ്ടും ശ്രദ്ധകേന്ദ്രമാകുന്നത്.
മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്. 800, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളിലും 4100, 4200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേകളിലും വേദാന്ത് വെള്ളി മെഡല്‍ നേടി.100, 200, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും സ്വന്തമാക്കി. സെപ്റ്റംബറില്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാംപ്യന്‍ഷിപ്പില്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും വേദാന്ത് അംഗമായിരുന്നു.
ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങള്‍ വേദാന്ത് നീന്തി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും വേദാന്ത് നേടിയിരുന്നു. അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്കൂള്‍ ഗെയിംസിലും വേദാന്ത് മാധവന് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. തായ്ലന്ഡില് നടന്ന രാജ്യാന്തര നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് മാധവന്റെ മകന് വേദാന്തായിരുന്നു. താരത്തിന്റെ മകന്റെ നേട്ടത്തിനെ അഭിനന്ദിച്ച് നിരവധി ആള്‍ക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: