ബാംഗ്‌ളൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഇന്നും നാളെയുമായി നടക്കുന്ന ടൂറിസം, സാംസ്‌ക്കാരിക വകുപ്പുകളുടെ ദക്ഷിണ ഭാരതത്തിലെ മന്ത്രിമാരുടെ യോഗം കേരളം ബഹിഷ്‌ക്കരിച്ചു. കേരളത്തിന്റെ ടൂറിസം മന്ത്രിയോ സംസ്‌കാരിക മന്ത്രിയോ പങ്കെടുക്കുന്നില്ല. കേരളം ഒഴികെ മറ്റു ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളിലെ വകുപ്പ് മന്ത്രിമാര്‍ ഉല്‍ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു
ബാംഗ്ലൂരില്‍ ടാജ് വെസ്റ്റ് എന്റില്‍ നടക്കുന്ന ഈ ഉന്നത തല യോഗത്തില്‍ ടൂറിസത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നൂതന പദ്ധതികളുടെ ചര്‍ച്ചാ യോഗമാണ് കേരളം ബഹിഷ്‌കരിച്ചത്. കേരളത്തില്‍ മാത്രമാണ് ആരും പ്രതിനിധികളായി എത്തിചേരാത്തത്.
എന്ത് കൊണ്ട് സമ്മേളനത്തില്‍ കേരളം പങ്കെടുക്കാതെ ബഹിഷ്‌കരിക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ടൂറിസം ഏറ്റവും ജന ഉപകാരപ്രദമായ വ്യവസായമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് ഇപ്പോഴും കേരളത്തെ വിളിക്കുന്നത്. ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രാഷ്‌ട്രീയ വിയോജിപ്പിന്റെ പേരില്‍ ബഹിഷ്‌കരിച്ച് വിവരകേട് കാണിക്കുന്നത് ആത്മഹത്യാപരമാണെന്ന് ബിജെപി വൈസ് പ്രസിഡന്റെ അഡ്വ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സൗത്ത് ഇന്ത്യയില്‍ ടൂറിസത്തിന് ഏറ്റവും സാദ്ധ്യതയുള്ള സ്റ്റേറ്റ് ആണ് കേരളം ഈ സമീപനം ഗുണകരമല്ല. അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: