Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല;അണക്കെട്ട് തകര്‍ന്നാല്‍ അത് മഹാദുരന്തമാകും, ഡീകമ്മിഷന്‍ ചെയ്യണമെന്ന് കേരളം

ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പാമരവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 11:34 am IST
in Kerala

ന്യൂദല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അഗീകരിക്കാനാകില്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തത്തിലേക്കാകും അത് വഴിവെയ്‌ക്കുക. അണക്കെട്ട്് തകര്‍ച്ചയുണ്ടായാല്‍ അത് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു.  

അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മിഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപെടുന്നു. ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു. അതിനാല്‍ പരമാവധി ജലം തമിഴ്നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം.

അതേസമയം തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് ആണ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചത്. ഇത് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 31 വരെ 138 അടിയാകാം. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30 ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ല എന്ന് കേരളം വ്യക്തമാക്കി.  

ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3  അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 139.6  അടിയും, നവംബര്‍ 30 ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂള്‍ കെര്‍വ് വ്യക്തമാക്കുന്നത്.  

ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പെരിയാര്‍ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. കേരളത്തിന്റെ പല വാദങ്ങളും മേല്‍നോട്ട സമിതി അംഗീകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.  മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച തുറക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണ്. വള്ളക്കടവ് മുതല്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു.  

സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 883 കുടുംബങ്ങളെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കും. വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങള്‍ നീക്കും. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളില്‍ ആശങ്കയുണ്ടാകുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ ആരും പ്രചരിപ്പിക്കരുതെന്നും മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: keralacourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.