ന്യൂദല്‍ഹി: ഇന്ത്യ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവും വിതരണക്കാരുമായെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൊവിഡ് 19 ന്റെ ആദ്യ തരംഗം ആഞ്ഞടിച്ചപ്പോള്‍ ലോകത്ത് പ്രതിരോധ മരുന്നുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യ സാഹചര്യം മനസ്സിലാക്കി സ്വന്തമായി മരുന്ന് നിര്‍മ്മിച്ചു. മാത്രമല്ല 150 ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണവും ചെയ്തു. അപ്രകാരം ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത. ഇന്ന് ഇന്ത്യ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവും വിതരണക്കാരനുമാണ്. ‘വസുധൈവ കുടുംബകം’ എന്നതില്‍ രാജ്യം വിശ്വസിക്കുന്നു. ലോകത്തിന് താങ്ങാനാവുന്ന വിലയില്‍ മരുന്ന് ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കകയും ചെയ്യുന്നു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷക, വ്യവസായ സൗഹൃദമാണ്. പ്രധാനമന്ത്രി നരേന്ദ്രേ മോദി രാജ്യത്തെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. സര്‍ക്കാരിന്റെ നയപരിപാടികള്‍ കര്‍ഷകര്‍ക്ക് അനുകൂലവും വ്യവസായ സൗഹൃദവുമാണ്. രാജ്യത്ത് വ്യവസായങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നു. വളര്‍ച്ചക്കനുകൂലമായ അന്തരീക്ഷമാണിവിടെ. സാധനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരിക്കലും ചതിക്കാറില്ല. ഗുണനിലവാരമുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യന്‍ കമ്പനികളുടെ മുഖമുദ്ര. ‘ഫാര്മസ്യൂട്ടിക്കല്സിലെയും മെഡിക്കല്‍ ഉപകരണങ്ങളിലെയും അവസരങ്ങളും പങ്കാളിത്തവും’ എന്ന വിഷയത്തിലുള്ള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
15000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച ഫാര്മസ്യൂട്ടിക്കല്സിനായുള്ള പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ 278 കമ്പനികള്‍ അപേക്ഷിച്ചിട്ടുണ്ട്. ഈ ഉച്ചകോടി നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കും. ഇതുവഴി ആഗോള ചാമ്പ്യന്മാരെ സൃഷ്ടിക്കാനാകുമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: