ചണ്ഡിഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍ മുന്‍പ് താന്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിലും തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഖ്യത്തോടയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അമരീന്ദര്‍ സിംഗ് ബുധനാഴ്ച പറഞ്ഞു. .
ശിരോമണി അകാലിദള്‍, ആം ആദ്മി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ തോല്‍വിയായിരിക്കും ലക്ഷ്യമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ നല്‍കിയിട്ടുണ്ട്. അംഗീകാരം ലഭിയ്‌ക്കുന്ന മുറയ്‌ക്ക് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമാണ് ബുധനാഴ്ച നടന്നത്.
കർഷകർക്ക് അനുകൂലമായി, കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്നും അമരീന്ദർ സിംഗ് അറിയിച്ചു. നിരവധി നേതാക്കള്‍ കൂടെയുണ്ടെന്നും അത് വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്‌സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. അതേ സമയം ശിരോമണി അകാലിദള്‍ (എസ് എഡി) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: