Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി സുപ്രീംകോടതിയില്‍; ആനുകൂല്യം 2939 ജീവനക്കാര്‍ക്ക്

2021 ജൂലൈ മുതലുള്ള പെന്‍ഷന്‍ മാത്രമെ ഈ പദ്ധതി പ്രകാരം നല്‍കൂ. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്ത സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുമെന്ന് 1999ല്‍ തൊഴിലാളി സംഘടനകളും കോര്‍പ്പറേഷനും ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 05:50 pm IST
in India

ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിയിനത്തില്‍ ജോലി ചെയ്തിരുന്ന സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുന്നതാണ് പദ്ധതി.  

2021 ജൂലൈ മുതലുള്ള പെന്‍ഷന്‍ മാത്രമെ ഈ പദ്ധതി പ്രകാരം നല്‍കൂ. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്ത സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുമെന്ന് 1999ല്‍ തൊഴിലാളി സംഘടനകളും കോര്‍പ്പറേഷനും ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു.

ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ദിവസവേതനത്തിന് ജോലി ചെയ്ത സമയം കൂടി പരിഗണിക്കും. കുറഞ്ഞത് പത്തു ദിവസമെങ്കിലും ജോലി ചെയ്ത മാസം മാത്രമേ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കൂ. എന്നാല്‍, പത്തു ദിവസം പോലും ജോലിയില്ലാതിരുന്ന മാസങ്ങളുടെ അന്‍പത് ശതമാനവും ആകെ പെന്‍ഷന്‍ കണക്കാക്കുന്നതിന് ഉള്‍പ്പെടുത്തും. പെന്‍ഷനല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പദ്ധതി പ്രകാരം ഉണ്ടാവില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

പെന്‍ഷന്‍ അപേക്ഷകള്‍ പരിഗണിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കും. എറണാകുളം കേന്ദ്രമാക്കിയായിരിക്കും ഈ നിയമനം. പദ്ധതി സുപ്രീംകോടതി അംഗീകരിക്കുന്നതെന്നാണോ അന്ന് മുതല്‍ മൂന്നു മാസ കാലാവധിക്കുള്ളില്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ സ്പെഷല്‍ ഓഫീസര്‍ തീരുമാനമെടുക്കും.  ഈ തീരുമാനമെടുത്ത് ഒരു മാസത്തിനുള്ളില്‍ പുതിയ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ അനുവദിക്കും. ജീവനക്കാര്‍ മരിച്ചെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷനായി സ്പെഷല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാമെന്നും പദ്ധതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിക്ക്  9,000 കോടി രൂപയുടെ ബാധ്യത

ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത. കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയിലാണ് കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 9,000 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുള്ളത്. 7,500ല്‍ അധികം ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുന്നു. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്കാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

Tags: സുപ്രീംകോടതികെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.