ചവറ: ബിജെപി അനുബന്ധ പ്രസ്ഥാനങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കെഎംഎംഎല്‍ മാനേജ്മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു.
സമര സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും ഇതിന്റെ ഭാഗമായി നടന്നു. മറ്റുള്ള യൂണിയനുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് പോലെ ബിജെപി അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും തൊഴില്‍ നല്കി സമരം അവസാനിപ്പിക്കാനുള്ള നടപടി കമ്പനി മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് സമര സമിതി മുന്നറിയിപ്പ് നല്കി. പ്രകടനം ശങ്കരമംഗലം വഴി കമ്പനി പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ എം.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനറും ബിജെപി ജില്ലാ സെക്രട്ടറിയുമായ വെറ്റമുക്ക് സോമന് സമര പരിപണ്ടാടി ഉദ്്ഘാടനം ചെയ്തു.
ബിന്ദു ബലരാമന്, ജി. ജയറാം, എന്‍. രാജന്, അരുണ്‍ പന്മന, ആര്. മുരളീധരന്, കണ്ണന് പന്മന, ശരവണന്, ശരത് പരിമണം എന്നിവര്‍ സംസാരിച്ചു. ഒ. അജീഷ്, ഓമനകുട്ടന്‍ പിള്ള, വി. സുബാഷ്, സി. രഞ്ജിത്, ദീപു ദാസ്, രാജേഷ് കരുവാകുളങ്ങര, ആര്. രമേശ്, ശോഭ, ജലജ എന്നിവര്‍ നേതൃത്വം നല്കി. മാനേജ്മെന്റുമായി സമര സമിതി നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍ ലഭിക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: