ആലപ്പുഴ: സിപിഎം പ്രവര്ത്തകന് സജീവനെ കാണാതായ സംഭവത്തില്‍ സജീവമായി ഇടപെട്ട് മുന്‍മന്ത്രി ജി. സുധാകരന്. തോട്ടപ്പള്ളിയില്‍ നിന്നും കാണാതായ പാര്‍ട്ടി അംഗം പൂത്തോപ്പിലെ സജീവനെ കാണാതായ സംഭവത്തില്‍ ജി.സുധാകരന് ജില്ലാ പോലീസ് മേധാവി ജയദേവിനെ കാണുകയും നടപടി ക്രമങ്ങളെ പറ്റി അന്വേഷിക്കുകയും എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കാണാതായ സജീവന്റെ മകള്‍ ശ്രുതി, മരുമകന് ഹാരിസ് കൊച്ചു മകന് ഐവാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും തുടര്‍ന്നും ജാഗ്രതയോടെ തന്നെയാണ് പോകുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാധാരണ ലഭ്യമാകുന്ന സൂചനകള്‍ ഒന്നും തന്നെ കാണാതായ സജീവനെ പറ്റി ഉണ്ടായിരുന്നില്ല. അന്വേഷണം ശക്തമായി തുടരുമെന്നും എല്ലാവരും സഹകരിക്കണമെന്നും എസ്പി പറഞ്ഞു.
സംഭവം ഉണ്ടായി രണ്ടാം ദിവസം തന്നെ ജി.സുധാകരന് സജീവന്റെ വീട്ടില്‍ എത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സിപിഎം നിലപാട് ദുരൂഹമാണെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് ജി. സുധാകരന് ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: