കൊല്ലം: ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ദ്ദേശ പ്രകാരം ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നീര്‍ച്ചാലുകള്‍ വീണ്ടെടുക്കല്‍ ക്യാമ്പയിന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിപ്പിച്ചു. ഒന്നാംഘട്ടം-292.87 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 785.70 കിലോമീറ്റര്‍ നീര്‍ചാലുകളും പുനരൂജ്ജീവിപ്പിച്ചു.
2019 ഡിസംബര്‍ 14 മുതലാണ് ജില്ലയില്‍ ‘ഇനി ഞാനൊഴുകട്ടെ’ നീര്‍ച്ചാലുകളുടെ വീണ്ടെടുക്കല്‍ ക്യാമ്പയിന് ആരംഭിച്ചത്. നെടുമ്പന ഗ്രാമപഞ്ചായത്തില്‍ പഴങ്ങാലം തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളായിരുന്നു തുടക്കം. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തഴുത്തല തോടിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാണ് ആദ്യഘട്ടം സമാപിച്ചത്. ഈ ക്യാമ്പയിനില്‍ ജില്ലയില്‍ 73 തദ്ദേശ സ്ഥാപനങ്ങളിലായി 292.87 കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു.
2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ രണ്ടാംഘട്ട ക്യാമ്പയിനില്‍ ജില്ലയിലാകെ 785.70 കിലോമീറ്റര്‍ നീളത്തിലാണ് നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചത്. മൂന്നാംഘട്ട പ്രവര്‍ത്തനം ‘വീണ്ടെടുക്കാം ജലശ്യംഖലകള്‍’ എന്ന പേരിലാണ് 2021 ല്‍ ആരംഭിച്ചത്. 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചു.
കൊട്ടാരക്കര നഗരസഭയിലെ പാണ്ടിവയല്‍ തോടിന്റെ പുനരുജ്ജീവനവും അതിനു ശേഷം നടത്തിയ നെല്‍കൃഷിയും ഏറെ ശ്രദ്ധ നേടി. ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികളും ഇതില്‍ പ്രധാന പങ്ക് വഹിച്ചു. കൃഷിക്ക് പുറമേ കുടിവെള്ളത്തിനും ഈ ക്യാമ്പയിന് പ്രവര്‍ത്തനം ഏറെ പ്രയോജനമായി. മഴക്കെടുതി മൂലം വെള്ളപ്പൊക്കത്തെ തടയാനും ഈ ക്യാമ്പയിന് മുഖേന സാധിച്ചു. ജില്ലയിലെ 49 ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ഹരിതകേരളം മിഷനാണ്. നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനത്തിന് പുറമേ കുളങ്ങളുടെ നവീകരണം, കിണര്‍ റീച്ചാര്ജ്ജീംഗ് ജലഗുണനിലവാര പരിശോധനാ ലാബ്, വാട്ടര്‍ സ്കെയില്‍, പാറക്വാറികളില്‍ നിന്നും വെള്ളം റീച്ചാര്‍ജ്ജ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ പുരോഗമിക്കുന്നു.
കൊവിഡ് വ്യാപനവും പ്രതികൂല കാലാവസ്ഥയും രണ്ടും മൂന്നും ഘട്ടപ്രവര്ത്തനങ്ങളെ ബാധിച്ചതായി ഹരിതകേരള മിഷന് അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: