Categories: Literature

‘കെ ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ ; ഗോവാ ഗവര്‍ണര്‍ പ്രകാശനം ചെയ്യും

ആര്‍.എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ കെ ബലറാം അധ്യക്ഷം വഹിക്കും

Published by

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരെകുറിച്ച് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ പുസ്തകം നവംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് കഌബ്ബില്‍  11 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള പ്രകാശനം നിര്‍വഹിക്കും. ജോണ്‍ ബ്രിട്ടാസ് എം പി ഏറ്റുവാങ്ങും.  ആര്‍.എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ കെ ബലറാം അധ്യക്ഷം വഹിക്കും. ജനം ടിവി ചീഫ് എഡിറ്റര്‍ ജി. കെ. സുരേഷ് ബാബു പുസ്തക പരിചയം നടത്തും. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പി .കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.

‘ കെ ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’  എന്നു പേരിട്ടിരിക്കുന്ന പുസ്തകം കോഴിക്കോട് ഇന്ത്യാ ബുക്ക് ഹൗസാണ് പുറത്തിറക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക