ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീരില്‍ ആഭ്യന്തര സുരക്ഷ ഭീഷണിയിലായിരുന്നെവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കല്ലേറുകാരുടെ കീഴിലും ആഭ്യന്തര സുരക്ഷ ഭീഷണിയിലുമായിരുന്നു. പ്രദേശത്തെ അശാന്തമായ പഴയ സ്ഥിതി മാറിയിരിക്കുന്നു. ഇപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം പ്രദേശത്ത് സമാധാനം ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ വികസനയുഗമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്-തരുണ്‍ ചുഗ് പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിന് മുമ്പ് സംസ്ഥാനം മികച്ചതായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ അഭിപ്രായത്തെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തോല്‍വിയെ കോണ്‍ഗ്രസ് പരിഹസിച്ചത് വളരെ ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു.
ബാലാക്കോട്ടിലെയും ഉറിയിലെയും ഇന്ത്യന്‍ സേനയുടെ ഓപ്പറേഷനുകളെ ചോദ്യം ചെയ്തവരാണ് കോണ്‍സുകാര്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനം നിരീക്ഷിക്കുന്നുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: