ഡമാസ്കസ്: സിറിയയിലെ അല്‍ ഖ്വെയ്ദയുടെ പ്രമുഖ നേതാവ് അബ്ദുള്‍ ഹമീദ് അല്‍ മാതറിനെ അമേരിക്കന്‍ സേന വധിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
രണ്ട് ദിവസം മുന്‍പ് തെക്കന്‍ സിറിയയിലെ അമേരിക്കന്‍ ഔട്ട്പോസ്റ്റിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ ഖ്വെയ്ദ നേതാവിനെ അമേരിക്ക വധിച്ചത്. എംക്യു-9 യുദ്ധവിമാനമുപയോഗിച്ചായിരുന്നു യുഎസ് സഖ്യസേനയുടെ ആക്രമണം.
അമേരിക്കന്‍ പൗരന്മാരെയും അമേരിക്കയുടെ സുഹൃത്തുക്കളെയും സാധാരണക്കാരെയും ആക്രമിക്കാനുളള അല്‍ ഖ്വെയ്ദയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് ഭീകരസംഘടനയുടെ നേതാവിനെ വധിച്ചതെന്ന് അമേരിക്കന്‍ സേനാ മേജര്‍ ജോണ്‍ റിഗ്സ്ബി അറിയിച്ചു. ആഗോള ആക്രമണങ്ങള്‍ക്കുള്ള അല്‍ ഖ്വെയ്ദയുടെ ശേഷി ദുര്‍ബലപ്പെടുത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.
അല്‍ ഖ്വെയ്ദ നടത്തിയ പല ആഗോള ആക്രമണങ്ങളും ആസൂത്രണം ചെയ്യുകയും അതിനുള്ള ഫണ്ട് നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുള്‍ ഹമീദ് അല്‍ മാതര്‍.
അല്‍ ഖ്വെയ്ദ ഇപ്പോഴും അമേരിക്കയ്ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും ഒരു ഭീഷണിയാണ്. സിറിയയെ അല്‍ ഖ്വെയ്ദ ഒരു സുരക്ഷിത താവളമായി ഉപയോഗിക്കുകയാണ്. അല്‍ ഖ്വെയ്ദയ്ക്ക് വീണ്ടും പുറം സംഘങ്ങളുമായി കണ്ണിചേരാനും ഉയിര്ത്തെഴുന്നേല്ക്കാനും മറ്റ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഇതെന്ന് യുഎസ് ആര്‍മി മേജര്‍ ജോണ്‍ റിഗ്സ്ബീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: