ഓല വൈദ്യുത സ്കൂട്ടറുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ദീപാവലിയോടനുബന്ധിച്ച് നവംബര്‍ പത്തു മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഓല ഇ-സ്കൂട്ടറുകളില്‍ സൗജന്യമായി ടെസ്റ്റ്ഡ്രൈവ് നടത്താനാകും.
ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ടെസ്റ്റ് റൈഡിന് ശേഷം മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് അന്തിമ പേമെന്റ് സ്വീകരിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. അടുത്ത മാസം പത്തു മുതലാണ് ഓല എസ്1 സ്കൂട്ടറിന്റെ ടെസ്റ്റ് റൈഡ് ആരംഭിക്കുന്നത്. വണ്ടിയോടിച്ചു നോക്കിയതിശേഷം മാത്രം പൂര്‍ണ്ണമായി തുകയടച്ച് വണ്ടി സ്വന്തമാക്കാവുന്ന തരത്തിലേക്ക് സൗകര്യങ്ങള്‍ ക്രമീകരിച്ചതായി ഓല വ്യക്തമാക്കി. ബുക്ക് ചെയ്തതിനുശേഷവും ടെസ്റ്റ് ഡ്രൈവ്, ഡെലിവറി ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് ഓല ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.
ഈ മാസം തന്നെ സ്കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചു. കഴിഞ്ഞ മാസം വെറും രണ്ട് ദിവസംകൊണ്ട് 1100 കോടി രൂപയുടെ ബുക്കിങാണ് ഓല എസ്1 സ്കൂട്ടറില്‍ കമ്പനി നേടിയത്. ഇതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിങ് ദീപാവലിക്ക് മുമ്പ് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. രണ്ടു മോഡലുകളാണ് കമ്പനി ഇതിനോടകം പുറത്തിറക്കിയത്. ഇതില്‍ ഓല എസ് 1 ന്റെ ഷോറൂം വില 99,999 രൂപയും, എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: