കോട്ടയം : എംജി സര്‍വ്വകലാശാല സംഘര്‍ഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന എസ്എഫ്ഐ വാദം പൊളിയുന്നു. ആര്‍ഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു.
എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു സംഭവം നടക്കുമ്പോള്‍ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ പി.എം. ആര്‍ഷോയോട് പേരെടുത്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമുണ്ട്. വിദൂര ദൃശ്യങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച ആര്‍ഷോയേയും കാണാന്‍ സാധിക്കും. നിമിഷയുടെ സഹപാഠി കൂടിയാണ് ആര്‍ഷോ. എന്നാല്‍ ആക്രമണം ഈ നേതാവാണ് സംഘര്‍ഷ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എസ്എഫ്ഐ വാദിക്കുന്നത്.
കേസ് ഒത്തു തീര്‍പ്പാക്കാനും സിപിഐ, സിപിഎം ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസ് കൊടുത്തത്. എഐഎസ്എഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി ഒത്തുതീര്‍പ്പില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി പിന്നിലുണ്ടെന്നും ഒത്തുതീര്‍പ്പിന് ഒരു കാരണവശാലും വഴങ്ങില്ല. നിയമപരമായി മുന്നോട്ട് പോകാനാണ് എഐഎസ്എഫിന്റെ തീരുമാനം.
അതേസമയം ആരോപണ വിധേയനായ ആര്‍ഷോ 33 ക്രിമിനല്‍ കേസുകളില്‍ പ്രതി. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോയ്ക്കെതിരെയാണ് ഇത്രയും കേസുകള്‍ നിലവിലുള്ളത്. ഇതില്‍ 30 എണ്ണവും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ്. ഒട്ടുമിക്കതും അടിപിടി കേസുകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: