ലഖ്നൗ: ഫൈസാബാദ് റെയില്‍വേ ജംഗ്ഷന്റെ പേര് അയോധ്യ കാണ്ഡ് എന്നാക്കി മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
2018ല്‍ ഫൈസാബാദ്, അലഹബാദ് റെയില്‍വേ ഡിവിഷനുകളെ യഥാക്രമം അയോധ്യ, പ്രയാഗ് രാജ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈയിടെ യോഗി സര്‍ക്കാര്‍ ജാന്‍സി റെയില്‍വേ സ്റ്റേഷനെ റാണി ലക്ഷ്മീബായി റെയില്വേസ്റ്റേഷന് എന്ന് പേര് മാറ്റിയിരുന്നു.
ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ബിജെപി ശക്തമായി ഇതിനെതിരെ മുന്നോട്ട് വന്നിരുന്നു. പേര് മാറ്റുകയല്ല, പഴയ പേരുകള്‍ പുനസ്ഥാപിക്കുകയും ചരിത്രപരമായ വളച്ചൊടിക്കലുകള്‍ നേരെയാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതേക്കുറിച്ച് ബിജെപിയുടെ വിശദീകരണം. ഇതുപോലെ മുഗള്‍സരായ് റെയില്‍വേസ്റ്റേഷനെ ദീന് ദയാല്‍ ഉപാധ്യായ ജംഗ്ഷന് എന്നും പേര് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: