ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ അടുത്തിടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥന്റ കുടുംബാംഗങ്ങള സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞമാസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പര്‍വേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്.
ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പര്‍വേസിനെപോലുള്ളവര്‍ സ്വന്തം ജീവന് വെടിഞ്ഞത്. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതോടൊപ്പം പര്‍വേസിന്റെ വിധവയ്ക്ക് അമിത് ഷാ ജോലിയും വാഗ്ദാനം ചെയ്തു.
ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും അമിത് ഷായ്ക്കൊപ്പം പര്‍വേസിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് നേരേയും ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ അമിത് ഷാ ഉന്നതതല സമിതി യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ ആരാഞ്ഞു.
ശ്രീനഗറില്‍ സൈന്യത്തിന് സഹായം നല്കുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊലചെയ്യപ്പെടുന്നത്. പോലീസില്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് പര്‍വേസ് പ്രവര്‍ത്തിച്ചിരുന്നത്. ഇസ്ലാംമതത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൊല്ലുന്നത്. ജൂണ്‍ മാസത്തിലാണ് പര്‍വേസ് കൊല്ലപ്പെട്ടത്.
സെപ്തംബറില്‍ അര്‍ഷീദ് അഹമ്മദ് മിര്‍ എന്ന പോലീസ് സബ്- ഇന്‍സ്പെക്ടറേയും ഭീകരര്‍ വധിച്ചിരുന്നു. സെപ്തംബറില്‍ തന്നെ ഭീകരരുടെ ആക്രണത്തില്‍ അര്‍ഷിദ് അഷ്റഫ് എന്ന പോലീസുദ്യോഗസ്ഥന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 11 പേരെയാണ് ഭീകരര്‍ കൊന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭീകരര്‍ ഇത്രയും പേരെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തേയ്ക്കാണ് സന്ദര്‍ശനം. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അമിത് ഷായെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ക്യാംപ് ചെയ്യുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍സുരക്ഷാവലയം ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ നിരവധി ഡ്രോണുകളും സിആര്‍പിഎഫ് ബോട്ടുകളും ശ്രീനഗറില്‍ വിപുലമായ നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും സംശയകരമായ നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനാണ് ശ്രീനഗറിന്റെ ആകാശത്ത് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ലാല്‍ചൗക്ക് ഉള്‍പ്പെടെയുള്ള മേഖലകളിലും നിരീക്ഷണം ശക്തമാക്കി. ദല്‍ഹിയില്‍നിന്ന് 10 കമ്പനി സിആര്‍പിഎഫ് ജവാന്മാരെയും 10 ബിഎസ്എഫ് സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: