ന്യൂഡല്‍ഹി; ബ്രിട്ടീഷ് റോയല്‍ നേവി മേധാവിയും ഫസ്റ്റ് സീ ലോര്‍ഡുമായ അഡ്മിറല്‍ സര്‍ ടോണി റാഡാകിന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തി . ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗുമായി അദ്ദേഹം ആശയവിനിമയം നടത്തി. ചര്‍ച്ചയില്‍ ,മറ്റ് നാവിക ഉഭയകക്ഷി സഹകരണ വിഷയങ്ങള്‍ക്കൊപ്പം മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള സഹകരണ സംവിധാനങ്ങളില്‍ മേധാവികള്‍ ഊന്നല്‍ നല്‍കി. ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് (മുംബൈയില്‍) സന്ദര്‍ശിക്കാനും അഡ്മിറല്‍ സര്‍ ടോണി റാഡാകിന്‍ ഉദ്ദേശിക്കുന്നുണ്ട് . അവിടെ അദ്ദേഹം വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ഹരി കുമാറുമായി സംവദിക്കും.
ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 2004 -ല്‍ ‘തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന്, ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ 2021 മെയ് 04 ന് നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍, ഇതിനായുള്ള ‘കര്‍മപദ്ധതി 2030’ സ്വീകരിച്ചു.
കൊങ്കണ്‍ പോലുള്ള പ്രവര്‍ത്തന സഹകരണം കൂടാതെ , സമുദ്ര അഭ്യാസങ്ങള്‍ , പരിശീലന കൈമാറ്റങ്ങള്‍, വൈറ്റ് ഷിപ്പിംഗ് വിവരങ്ങളുടെ കൈമാറ്റം, വിവിധ മേഖലകളിലെ വിഷയവിദഗ്‌ദ്ധരുടെ സേവനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ നാവികസേന ബ്രിട്ടീഷ് റോയല്‍ നേവിയുമായി സഹകരിക്കുന്നു.ഇതിനായി വര്‍ഷം തോറും എക്സിക്യൂട്ടീവ് സ്റ്റിയറിംഗ് ഗ്രൂപ്പ് യോഗം നടത്തുന്നുണ്ട്. കൂടാതെ, ഇരു നാവികസേന യില്‍ നിന്നുമുള്ള യുദ്ധക്കപ്പലുകലുംപരസപരം തുറമുഖസന്ദര്‍ശനം നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: