ന്യൂദല്‍ഹി: ലഖിംപുർ സംഭവത്തിൽ മരിച്ച ബിജെപി പ്രവർത്തകന്റെ വീട് സന്ദര്‍ശിച്ചതിന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്‌പെന്‍റ് ചെയ്ത് സംയുക്ത കിസാൻ മോർച്ച.
ലഖിംപുർ സംഭവത്തിൽ മരിച്ച ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ ബന്ധുക്കളെ സന്ദർശിച്ചതിനാണ് നടപടി. കർഷകർക്ക് മേൽ ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഡ്രൈവർ ശുഭം മിശ്രയാണെന്ന് ആരോപണമുയർന്നിരുന്നു. സമരം നടത്തിയ കര്‍ഷകരും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഗുണ്ടകളും ചേര്‍ന്നാണ് ശുഭം മിശ്രയെ അടിച്ചു കൊന്നത്. കർഷക പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിലെ നേതാവ് കൂടിയാണ് യോഗേന്ദ്ര യാദവ്.
എന്നാൽ, ബിജെപി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിച്ചത് കർഷക പ്രക്ഷോഭത്തിന് ഗുണകരമല്ലെന്നതാണ് യോഗേന്ദ്ര യാദവിനെതിരെ ശിക്ഷാനടപടിയെടുക്കാന്‍ കര്‍ഷക നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. കോർ കമ്മിറ്റിയിൽ നിന്ന് ഒരു മാസത്തേക്ക് മാറ്റിനിർത്തിയാണ് ശിക്ഷാനടപടി. ശിക്ഷയുടെ ഭാഗമായി പ്രക്ഷോഭ വേദികളിൽ പ്രസംഗിക്കാനും യോഗേന്ദ്ര യാദവിനെ അനുവദിക്കില്ല. വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: