മുംബൈ: ഷാരൂഖിന്റെ മകന് ആര്യന് ഖാന് അഴിക്കുള്ളിലായ നാള് മുതല്‍ കൂടുതല്‍ അസ്വസ്ഥര്‍ ശരത് പവാറിന്റെ എന്‍സിപിയാണ്. തല്ക്കാലം ശരത് പവാറിന്റെ വലംകൈയായ മന്ത്രി നവാബ് മാലിക്ക് അന്ന് മുതലേ ആര്യന് ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ പല ആരോപണങ്ങളും ഉയര്‍ത്തി വേട്ടയാടാന്‍ ശ്രമിക്കുകയാണ്.
എന്നാല്‍ താന്‍ സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാതെ നീങ്ങുകയാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ മേധാവിയായ സമീര്‍ വാങ്കഡെ. നവാബ് മാലിക് ആരോപണമുന്നയിക്കുമ്പോഴും കര്‍ത്തവ്യനിരതന്‍ മാത്രമാണ് സമീര്‍ വാങ്കഡെ. ഇത്രയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വ്യാഴാഴ്ച ഷാരുഖ് ഖാന്റെ വീടും നടി അനന്യ പാണ്ഡെയുടെ വീടും സെര്‍ച്ച് ചെയ്തു വാങ്കഡെ.
നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം സമീര്‍ വാങ്കഡെയുടെ സഹോദരിയെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. വാങ്കഡെയും സഹോദരി യാസ്മീന് വാങ്കഡെയും ദുബായില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞെന്നും അതിന് തെളിവായി യാസ്മീന് വാങ്കഡെയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയടക്കം ചേര്‍ത്താണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപണമുയര്‍ത്തിയത്. എന്നാല്‍ മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന് വാങ്കഡെയും ഇപ്പോള്‍ നവാബ് മാലിക്കിനെതിരെ കോടതിയെ സമീപിക്ക3നൊരുങ്ങുകയാണ്.
ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ 2020 ഡിസംബര്‍ 10ന് യാസ്മീന് വാങ്കഡെയും സമീര്‍ വാങ്കഡെയും തങ്ങിയെന്നും ഇത് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനാണെന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. എന്നാല്‍ താന്‍ ദുബായില്‍ പോയിട്ടില്ലെന്നാണ് സമീര്‍ വാങ്കഡെയുടെ വിശദീകരണം. ഒരിയ്ക്കലും ദുബായ് സന്ദര്‍ശിച്ചിട്ടില്ലെന്നും നവാബ് മാലിക്കിന്റേത് നുണയാണെന്നും സമീര്‍ വാങ്കഡെ പറയുന്നു.
പണം പിടിച്ചുപറിക്കാന്‍ പോയെന്നാണ് നവാബ് മാലിക്കിനെപ്പോലെ ഒരു മന്ത്രി ആരോപിക്കുന്നത്. ‘പണം പിടിച്ചുപറിക്കുക എന്ന ആരോപണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അത് ആരോപിക്കുന്നത് വൃത്തികേടാണ്. ബഹുമാനം നല്‍കേണ്ട ഒരു മന്ത്രിയുടെ ചുണ്ടില്‍ നിന്നും പിടിച്ചുപറി ആരോപണം ഉയരുന്നത് അമ്പരപ്പാണുണ്ടാക്കുന്നത്,’- സമീര്‍ വാങ്കഡേ പറയുന്നു.
നവാബ് മാലിക്കിനെതിരെ യാസ്മീന് വാങ്കഡേയും ആഞ്ഞടിക്കുകയാണ്. നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ ഖാനെ മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രകോപനത്തിന് കാരണമെന്ന് യാസ്മീന് മാലിക് ആഞ്ഞടിക്കുന്നു. ‘എന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണ് അനുവാദം പോലും വാങ്ങാതെ മന്ത്രി ആരോപണത്തിനായി ഉപയോഗിക്കുന്നത്. ഇത് ഒരു സ്ത്രീക്കെതിരായ കുറ്റകൃത്യമാണ്. നവാബ് മാലിക്ക ഒരു ഭീരുവാണ്,’ യാസ്മീന് വാങ്കഡെ ആഞ്ഞടിക്കുന്നു.
അതേ സമയം അനുജന്റെ ലഹരിമരുന്നിനെതിരായ സന്ധിയില്ലാ സമരത്തിന് സഹോദരി പൂര്‍ണ്ണ പിന്തുണയും നല്കുന്നു.
നവാബ് മാലിക്കിന്റെ മറ്റൊരു ആരോപണം മാലിദ്വീപില്‍ ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ പോയി എന്നതാണ്. ഇതിനും സമീര്‍ വാങ്കഡേ തിരിച്ചടിക്കുന്നു: ‘മാലിദ്വീപില്‍ പോയി എന്നത് ശരിയാണ്. പക്ഷെ അത് മേലധികാരികളില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് നടത്തിയത്. എന്റെ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തിട്ടാണ് കുട്ടികളോടൊപ്പം മാലിദ്വീപില്‍ പോയത്. അല്ലാതെ താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനല്ല,’ സമീര്‍ വാങ്കഡെ പറയുന്നു.
ഇപ്പോള്‍ സഹോദരനും സഹോദരിയും കൂടി ബോളിവുഡില്‍ നിന്നും പണം പിടിച്ചുപറിക്കുന്ന റാക്കറ്റ് ഉണ്ടാക്കിയിരിക്കുന്നു എന്ന പുതിയ ആരോപണമാണ് നവാബ് മാലിക്ക് ഉയര്‍ത്തുന്നത്.മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശി- സിപിഎമ്മിലെത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വൈറലായ പ്രസംഗം വിവാദമാകുന്നു ‘എന്തൊക്കെ സമ്മര്‍ദ്ദം എനിക്ക് മേല്‍ ചെലുത്തിയാലും നവാബ് മാലിക്ക് ഒരാളുടെയും അച്ഛനെ ഭയക്കില്ല. തന്നെ ജയിലിലടയ്ക്കാതെ ഞാന്‍ നിര്‍ത്തില്ല. അത് ഞാന്‍ ഇപ്പോഴെ തുറന്നുപറയാന്‍ ആഗ്രഹിക്കയ്ക്കുന്നു,’- വ്യക്തിപരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും നവാബ് മാലിക്ക് സമീര്‍ വാങ്കഡെയെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും ബിജെപി ബന്ധമുണ്ടെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതൊന്നും കേട്ട് മുട്ടുമടക്കുന്ന ഉദ്യോഗസ്ഥനല്ല സമീര്‍.ഇതിനെ നിമയത്തിന്റെ വഴിയില്‍ നേരിടുമെന്ന് സമീറും യാസ്മീനും പറയുന്നു.
കഴിഞ്ഞയാഴ്ച ശരത് പവാറും കേന്ദ്രത്തിനെ വിമര്‍ശിച്ചിരുന്നു. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയെ ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു ശരത് പവാറിന്റെ ആരോപണം. ഇതിനിടെ ആര്യന് ഖാന്റെ അറസ്റ്റ് വ്യാജമാണെന്നും അറസ്റ്റ് ചെയ്യുന്ന വേളയില്‍ ആര്യന്റെ പക്കല്‍ മയക്കമരുന്ന് ഉണ്ടായിരുന്നില്ലെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇത്രയും ആരോപണങ്ങളുണ്ടായിട്ടും മുബൈ സെഷന്‍സ് കോടതി ആര്യന് ഖാനെതിരായ സമീര്‍ വാങ്കഡെയുടെ തെളിവുകള്‍ കണക്കിലെടുത്ത് ആര്യന് ജാമ്യം നി,േധിക്കുകയായിരുന്നു.12 സുപ്രധാന മയക്കുമരുന്ന് ഗ്യാങുകളെയും 300 മയക്കുമരുന്ന് കടത്തുകാരെയും അറസ്റ്റ് ചെയ്ത ഓഫീസറാണ് വാങ്കഡെ. ഈ വര്‍ഷം മാത്രം 94 കേസുകള്‍ മുംബൈയിലും 12 കേസുകള്‍ ഗോവയിലും രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നുണ്ടാക്കുന്ന മിനിലാബുകള്‍ മുംബൈയിലും ഗോവയിലും തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: