തിരുവനന്തപുരം: മാപ്പിളപ്പാട്ട് പ്രഗത്ഭയും ഗായികയുമായ ഐഫുന നുജൂമിന് സംസ്കൃത ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല സ്വദേശികളായ നുജുമുദ്ദീന്റെയും നബീസത്ത് ബീവിയുടെയും മകളാണ് 22 കാരിയായ ഐഫുന. 2018 ല്‍ സംസ്കൃത ബിരുദത്തിലും ഐഫുന കേരള സര്‍വകലാശാലയലെ ഒന്നാം റാങ്ക് നേടിയിരുന്നു.
മാപ്പിളപ്പാട്ട് ഗായികയായ ഐഫുന കര്‍ണാടക സംഗീതത്തിലും പ്രഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമയായ ‘മധുരസ്മിത’മെന്ന സംസ്കൃത സിനിമയിലൂടെയാണ് ഈ മിടുക്കി അരങ്ങേറ്റം കുറിച്ചത്. ഒരു സംസ്കൃത അധ്യാപികയാവുകയെന്നതാണ് എന്റെ ലക്ഷ്യമെന്ന് ഐഫുന പറഞ്ഞു. സംസ്കൃത ഭാഷയില്‍ ഐഫുനയ്ക്ക് നല്ല അടിത്തറയുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മാപ്പിളപ്പാട്ടിലും ഐഫുന സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാനമാക്കിയിട്ടുണ്ട്.
‘യൂണിവേഴ്സിറ്റി കോളേജില്‍ വന്നതു മുതല്‍ ഐഫുനയെ എനിയ്ക്കറിയാം, അവള് ഒരുപാട് കഴിവുകളുള്ള കുട്ടിയാണ്. മാപ്പിളപ്പാട്ടിലും അവള് കഴിവു തെളിയിച്ചിട്ടുണ്ട്. ഐഫുനയെപ്പോലുള്ള കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം എളുപ്പമാവാന്‍ കാരണം, അവര്‍ അതിന്റെ അടിസ്ഥാനം വ്യക്തമായി പഠിക്കുന്നതുകൊണ്ടാണ്.’ ഐഫുനയുടെ അധ്യാപികയും യൂണിവേഴ്സിറ്റി കോളേജിലെ സംസ്കൃത വിഭാഗം മേധാവിയുമായ കെ. വസന്ത പറഞ്ഞു.
ഐഫുനയ്ക്ക് സംസ്കൃത ഭാഷയോട് ഒരു സ്വാഭാവിക അടുപ്പമുണ്ടായിരുന്ന. നന്നായി കഠിനാധ്വാനം ചെയ്താണ് ഐഫുന ഈ നേട്ടം കൈവരിച്ചത്. തന്റെ മകളുടെ നേട്ടങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്നും ഐഫുനയുടെ പിതാവ് നുജുമുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: