കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരടക്കം മൂന്ന് പേര് പിടിയില്‍. 62 ലക്ഷം രൂപ വിലയുള്ള 1283 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്യാബിന് ക്രൂ അംഗം അന്‍സാര്‍, ഭക്ഷണ വിതരണ ഏജന്‍സിയിലെ ട്രക്ക് ഡ്രൈവര്‍ ജംഷീര്‍, കണ്ണൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കൊണ്ടുപോകാനെത്തിയതാണ് കണ്ണൂര്‍ പാല സ്വദേശി നൗഫല്‍.
ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: