തിരുവനന്തപുരം: ബില്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹി അരുണ്‍ ഉണ്ണിത്താനെ മര്‍ദിച്ച കേസില്‍ ഐഎന്‍ടിയുസി നേതാവ് ചാല നാസറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കയറ്റിറക്ക് കൂലി തര്‍ക്കം സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച തര്‍ക്കത്തില്‍ കലാശിച്ചപ്പോള്‍ അരുണിനെ ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്കടിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ചാല നാസറിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂലി വര്‍ധന സംബന്ധിച്ച് ഏഴ് ചര്‍ച്ചകള്‍ നടന്നിരുന്നു. നിര്‍മ്മാണ സാമഗ്രികളുടെ കയറ്റിറക്ക് കൂലി നാല്പത് ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ ലേബര്‍ ഓഫീസറുടെ മദ്ധ്യസ്ഥതയില്‍ 12 ശതമാനം വര്‍ദ്ധിപ്പിച്ചു നല്കാന് കെട്ടിട നിര്‍മ്മാതാക്കള്‍ ഏകദേശ ധാരണയിലെത്തി. തുടര്‍ന്ന് യോഗം അവസാനിക്കുന്നതിനിടെ സംസാരിക്കാന്‍ എഴുന്നേറ്റ അരുണ്‍ ഉണ്ണിത്താനെ ചാല ദാസ് അസഭ്യം വിളിച്ച് മര്‍ദിക്കുകയായിരുന്നു. കസേര കൊണ്ടുള്ള അടിയില്‍ അരുണിന്റെ കഴുത്തിന് പരുക്കേറ്റതായി പോലീസ് പറഞ്ഞു.
നാസറിന് എതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ലേബര്‍ ഓഫീസില്‍ നടന്ന അതിക്രമത്തിനെതിരെ നടപടിയെടുക്കാന്‍ ലേബര്‍ ഓഫീസര്‍ തയ്യാറാക്കതിനെ തുടര്‍ന്ന് ക്രഡായി നേതാക്കള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം യോഗത്തിനിടെ അരുണ്‍ തന്നെ മര്‍ദിച്ചെന്നു കാട്ടി ചാല നാസറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: