മുംബൈ: കഴിഞ്ഞ കുറെ ദിവസത്തെ ബുള്‍ തരംഗത്തിന് ശേഷം സെന്‍സെക്സില്‍ 456 പോയിന്റ് നഷ്ടം. ഏതാണ്ട് എല്ലാ വ്യവസായമേഖലകളിലെ ഓഹരികളും സമ്മര്‍ദ്ദത്തിലായി. മെറ്റല്‍, എനര്‍ജി, ക്യാപിറ്റല്‍ ഗുഡ്സ്, എഫ് എംസിജി ഓഹരികളാണ് കൂടുതല്‍ സമ്മര്‍ദ്ദം നേരിട്ടത്.
സെന്‍സക്സ് 456 പോയിന്റ് നഷ്ടത്തില്‍ 61,109ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 152.20 പോയിന്റ് താഴ്ന്ന് 18,266.60ല്‍ എത്തി. ഓഹരികളില്‍ ഭാരതി എയര്‍ടെല്‍ നാല് ശതമാനത്തോളം നേട്ടമുണ്ടാക്കി 700 രൂപയ്ക്ക് മുകളിലേക്കുയര്‍ന്നു. എസ് ബി ഐ, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക, ആക്സിസ് ബാങ്ക് ഓഹരികളും നേട്ടം കൊയ്തു.
അതേ സമയം ഹിന്‍ഡാല്‍കോ, ടൈറ്റന്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബിപിസിഎല്‍, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടം നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: