കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രിക്കാനായതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കൊറോണ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടാണ് കൊറോണ ഉന്നതാധികാര സമിതി മന്ത്രിസഭയുടെ പരിഗണനയ്‌ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുക, എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഓൺ അറൈവൽ വിസ, വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കല്‍, പ്രാര്‍ത്ഥകള്‍ക്കായി പള്ളികളില്‍ സാമൂഹ്യഅകലം ഒഴിവാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് മന്ത്രിസഭയുടെ അനുമതിക്കായി സമിതി നല്‍കിയിരിക്കുന്നത്.
വിമാനത്താവള പ്രവര്‍ത്തന ശേഷി 30,000 ആയി ഉയര്‍ത്തുന്നതിനും 52 എയര്‍ലൈനുകള്‍ക്കും അനുമതി ലഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയോഗത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച വിഷയങ്ങിലെ അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: